വാഴക്കുളത്ത് മെഡോറ സംഗീത കലാലയത്തിന്റെ ഉദ്ഘാടനം ഡോ. ആർഎൽവി രാമകൃഷ്ണൻ നിർവഹിക്കുന്നു.
വാഴക്കുളം: വാഴക്കുളത്ത് മെഡോറ സംഗീത കലാലയത്തിന്റെ ഉദ്ഘാടനം നടത്തി. നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മാനവീയതയാകണം കലയുടെ ആത്യന്തിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. അടിച്ചമർത്തലും ഒറ്റപ്പെടുത്തലുകളും അതിജീവിക്കുന്ന സഹനയാത്രയാണ് കലാകാരന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.
മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ ലോഗോ പ്രകാശനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നന്മ സംസ്ഥാന കമ്മറ്റിയംഗം റെബി ജോസ്, സംഗീത സംവിധായകൻ ഈണം ജോസ്,
ജ്വാല പ്രസിഡന്റ് ഒ.എം. ജോർജ്, ചലച്ചിത്ര സംവിധായകൻ ഷാജി നെടുങ്കല്ലേൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ ഡെയ്സി ജയിംസ്, രമ്യ ലിയോ, മഡോറ ഡയറക്ടർ റഷീദ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam