കോതമംഗലം: പ്രതിവർഷം വന്യമൃഗങ്ങൾ കർഷകരുടെയും കർഷക തൊഴിലാളികളുടെയും 100 മുതൽ 150 വരെ ജീവനെടുക്കുന്ന സംസ്ഥാനത്താണ് നമ്മൾ ജീവിക്കുന്നതെന്ന് എന്റെ നാട് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാർ.
ഉരഗ ജീവികളും കാട്ടാനകളും മനുഷ്യജീവൻ എടുക്കുന്നതിൽ മത്സരിക്കുകയാണ്. ഹെക്ടറുകണക്കിന് കൃഷിഭൂമിയാണ് ഇവ നശിപ്പിക്കുന്നത്.
കാട്ടുപന്നി, മയിൽ, കുരങ്ങ്, മലയണ്ണാൻ തുടങ്ങിയ ജീവികളും കൃഷിക്കും കർഷകർക്കും കടുത്ത ഭീഷണിയായി മാറി. കോതമംഗലം താലൂക്കിലെ കോട്ടപ്പടി, പിണ്ടിമന, കവളങ്ങാട്, കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളിൽ രൂക്ഷമായ വന്യമൃഗ ശല്യമാണ് ഉള്ളതെന്ന് സെമിനാറിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മുൻ അംബാസഡർ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ജോഷി പൊട്ടക്കൽ, പി.പി. തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. കെ.പി. ജോസഫ്, മാധ്യമപ്രവർത്തകൻ സിജോ പൈനാടത്ത് എന്നിവർ പങ്കെടുത്തു.
തുടർന്ന് വിവിധ മേഖലയിലെ 32 കർഷകരെ ആദരിച്ച ചടങ്ങ് ഫാ. റോബിൻ പടിഞ്ഞാറേക്കൂറ്റ് ഉദ്ഘാടനം ചെയ്തു. ജോർജ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. പി.സി. ജോർജ്, സിന്ധു ജിജോ, ലിസി പോൾ, സി.കെ. സത്യൻ, മോട്ടി ജോസ്, ബാബു പോൾ, സജി തെക്കേക്കര, ബിജു വെട്ടിക്കുഴ, ജോണി പുളിത്തടം, ജിജി ഏളൂർ, അഡ്വ. ജോബി കുരിശുംമൂട്ടിൽ, കെ.ഇ. കാസിം, പി.എ. പാദുഷ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham My Country Seminar