x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത 66: പി​ല്ല​റി​ല്‍ തീ​ര്‍​ത്ത ഉ​യ​ര​പ്പാ​തയ്ക്ക് അധിക ചെലവ് 3500 കോടി


Published: February 17, 2026 06:10 AM IST | Updated: February 17, 2026 06:10 AM IST

കൊ​ല്ലം: കേ​ര​ള​ത്തി​ലെ ദേ​ശീ​യ​പാ​ത 66 ല്‍ ​മ​ണ്ണു​കൊ​ണ്ട് നി​ര്‍​മി​ച്ച (എ​ര്‍​ത്ത് റി​ട്ടെ​യ്നിം​ഗ് വാ​ള്‍) ഉ​യ​ര​പ്പാ​ത​ക​ളി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം പി​ല്ല​റി​ല്‍ തീ​ര്‍​ത്ത ഉ​യ​ര​പ്പാ​ത​ക​ളാ​ക്കി മാ​റ്റാ​നു​ള​ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ച്ചു വ​രു​ന്ന​താ​യി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി അ​റി​യി​ച്ചു.

ന്യൂ​ഡ​ല്‍​ഹി​യി​ല്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ഉ​റ​പ്പ് ല​ഭി​ച്ച​ത്. മ​ണ്ണി​ല്‍ നി​ര്‍​മ്മി​ച്ച ഉ​യ​ര​പ്പാ​ത​ക​ളു​ടെ ഉ​യ​ര​വും നി​ര്‍​മ്മാ​ണ സ്ഥ​ല​ത്തെ മ​ണ്ണി​ന്‍റെ​യും ഭൂ​ഘ​ട​ന​യു​ടെ​യും സ്വ​ഭാ​വ​വും ഗു​ണ​നി​ല​വാ​ര​വും വി​ല​യി​രു​ത്തി​യു​ള​ള ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​യു​ടെ​യും പ​ഠ​ന​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​തൊ​ക്കെ ഉ​യ​ര​പ്പാ​ത​ക​ളാ​ണ് പു​ന​ര്‍​നി​ര്‍​മ്മി​ക്കേ​ണ്ട​തെ​ന്ന് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. 40ശ​ത​മാ​നം വ​രു​ന്ന മ​ണ്ണ് കൊ​ണ്ട് നി​ർ​മി​ച്ച ഉ​യ​ര​പ്പാ​ത​ക​ള്‍ പി​ല്ല​റി​ല്‍ തീ​ര്‍​ത്ത പാ​ത​ക​ളാ​യി മാ​റ്റു​വാ​ന്‍ ഏ​ക​ദേ​ശം 3500 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ചെ​ല​വാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്.

കൊ​ല്ലം കൊ​ട്ടി​യം മൈ​ല​ക്കാ​ടി​ന് സ​മീ​പം മ​ണ്ണി​ല്‍ തീ​ര്‍​ത്ത ഉ​യ​ര​പ്പാ​ത ത​ക​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പ​ക​രം പി​ല്ല​റി​ല്‍ തീ​ര്‍​ത്ത ഉ​യ​ര​പ്പാ​ത നി​ര്‍​മ്മി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ദേ​ശീ​യ​പ​താ ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ഗ​രി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും വി​ഷ​യം ലോ​ക​സ​ഭ​യി​ല്‍ ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ലോ​ക​സ​ഭ​യി​ല്‍ മ​ന്ത്രി ന​ല്‍​കി​യ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ മ​ണ്ണി​ല്‍ തീ​ര്‍​ത്ത ഉ​യ​ര​പ്പാ​ത​ക​ള്‍​ക്ക് പ​ക​രം പി​ല്ല​റി​ല്‍ തീ​ര്‍​ത്ത ഉ​യ​ര​പ്പാ​ത​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​നു​ള​ള പ​രി​ശോ​ധ​ന​യും പ​ഠ​ന​വും തു​ട​ര്‍ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​ത്. കൊ​ല്ലം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഭൂ​പ്ര​കൃ​തി​യു​ടേ​യും മ​ണ്ണി​ന്‍റേ​യും സ്വ​ഭാ​വ​വും ഗു​ണ​നി​ല​വാ​ര​വും ഇ​ത്ത​ര​ത്തി​ലു​ള​ള നി​ര്‍​മ്മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​യെ​ന്നു​ള​ള​തും മൈ​ല​ക്കാ​ട്ടെ പാ​ത ത​ക​ര്‍​ന്ന​തി​ലൂ​ടെ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

മ​ണ്ണു​കൊ​ണ്ട് നി​ര്‍​മ്മി​ച്ച ഉ​യ​ര​പ്പാ​ത​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യും പി​ല്ല​റി​ല്‍ തീ​ര്‍​ത്ത ഉ​യ​ര​പ്പാ​ത​ക​ളാ​യി മാ​റ്റ​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham National Highway Additional cost

Recent News

Up