x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം: അ​ടി​മാ​ലി​യി​ല്‍ 14ന് ​ജ​ന​കീ​യ സ​മ​ര​സ​മി​തി​ പ്ര​തി​ഷേ​ധം


Published: January 30, 2026 10:51 PM IST | Updated: January 30, 2026 10:51 PM IST

തൊ​ടു​പു​ഴ: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യു​ടെ നേ​ര്യ​മം​ഗ​ലം മു​ത​ല്‍ വാ​ള​റ വ​രെ​യു​ള്ള 13.5 കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തെ നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 14ന് ​അ​ടി​മാ​ലി​യി​ല്‍ ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് പൂ​ര്‍​ണ​പി​ന്തു​ണ ന​ല്‍​കു​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു. പാ​ത​യ്ക്ക് ആ​വ​ശ്യ​ത്തി​ന് വീ​തി ഉ​റ​പ്പാ​ക്കി നി​ര്‍​മാ​ണപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നു​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം സ​ര്‍​ക്കാ​ര്‍ പാ​ഴാ​ക്കി​യ​താ​യും എം​പി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​ക്‌ടോബ​റി​ല്‍ അ​വ​സാ​ന​മാ​യി ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വ​നു​സ​രി​ച്ച് സ​ര്‍​ക്കാ​ര്‍ തെ​റ്റുതി​രു​ത്തി ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള 30 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രാ​മാ​യി​രു​ന്നു. സ്വ​കാ​ര്യവ്യ​ക്തി പ്ര​സ്തു​ത മേ​ഖ​ല വ​ന​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ള്‍ അ​തി​ന​ന​കൂ​ല​മാ​യി ചീ​ഫ് സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ച്ച​താ​ണ് പ​ദ്ധ​തി അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്.

1938ല്‍ ​ഈ ഭാ​ഗം റോ​ഡാ​യി നി​ശ്ച​യി​ച്ച​ത് 30 മീ​റ്റ​ര്‍ വീ​തി​യി​ലാ​യി​രു​ന്നു. 1996-ല്‍ ​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ രേ​ഖ​യി​ലും ഇ​തു സാ​ധൂ​ക​രി​ക്കു​ന്നു. ഈ ​യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍ മ​റ​ച്ചുവ​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി അ​ന്ന് ഹ​ര്‍​ജി​ക്കാ​ര​നൊ​പ്പം ചേ​ര്‍​ന്ന് പ​ദ്ധ​തി മ​ര​വി​പ്പി​ക്കാ​ന്‍ കൂ​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

2025 ജൂ​ലൈ​യി​ല്‍ പാ​ത​യു​ടെ നി​ര്‍​മാ​ണം ത​ട​ഞ്ഞ ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നെത്തു​ട​ര്‍​ന്ന് ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഒക്‌ടോബ​റി​ലെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് സ​ര്‍​ക്കാ​രി​ന് നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​രാ​ന്‍ സാ​ധി​ക്കു​മാ​യി​രു​ന്നു. ജി​ല്ലാ ക​ള​ക്ട​റോ​ടും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പ്ര​ദേ​ശ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ച്ച് രേ​ഖ​ക​ള്‍ സ​ഹി​തം റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

1938ല്‍ ​രാ​ജ​ഭ​ര​ണകാ​ല​ത്ത് നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച​തും 1996ല്‍ ​സ​ര്‍​ക്കാ​ര്‍ത​ന്നെ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​തും ക​ഴി​ഞ്ഞ നാ​ളു​ക​ളി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ഈ ​ന​ട​പ​ടി ശ​രി​വ​ച്ച് ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​നു യാ​തൊ​രു പ്ര​സ​ക്തി​യു​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ​ന​ട​പ​ടി​യെ​ന്നും എം​പി കു​റ്റ​പ്പെ​ടു​ത്തി.

Tags : National Highway nattuvishesham local news

Recent News

Up