x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ ഗ​വേ​ഷ​ണ സ​മ്മേ​ള​നം: ജെം​സ് പ​വ​ലി​യ​ൻ ശ്ര​ദ്ധേ​യ​മാ​യി


Published: February 12, 2026 04:53 AM IST | Updated: February 12, 2026 04:53 AM IST

സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന ദേ​ശീ​യ ഗ​വേ​ഷ​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രാ​മ​പു​രം ജെം​സ് കോ​ള​ജി​ന്‍റെ പ​വ​ലി​യ​ൻ.

രാ​മ​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ഗ​വേ​ഷ​ണ സ​മ്മേ​ള​ന​ത്തി​ലും വി​ദ്യാ​ഭ്യാ​സ എ​ക്സ്പോ​യി​ലും രാ​മ​പു​രം ജെം​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ശ്ര​ദ്ധ നേ​ടി. സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മാ​ത്രം പ​ങ്കാ​ളി​ത്ത​മു​ള്ള സ​മ്മേ​ള​ന​ത്തി​ലും എ​ക്സ്പോ​യി​ലും സ്വാ​ശ്ര​യ മേ​ഖ​ല​യി​ൽനി​ന്നു​ള്ള ഏ​ക ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജാ​യി​രു​ന്നു ജെം​സ്.

ഗ​വേ​ഷ​ണ​ത്തി​നും മ​റ്റു​മാ​യി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള ജെം​സ് കോ​ള​ജി​ന്‍റെ പ്ര​ദ​ർ​ശ​ന സ്റ്റാ​ൾ ഒ​ട്ടേ​റെ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റും സ​ന്ദ​ർ​ശി​ച്ചു. എ​ഐ, സെ​മി​ക​ണ്ട​ക്ട​ർ സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ ലൈ​വ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ കാ​ന്പ​സ് എ​ന്ന ഖ്യാ​തി ഇ​തി​ന​കം രാ​മ​പു​രം ജെം​സ് നേ​ടി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ ആ​യി​ര​ത്തോ​ളം വ​രു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സ​ർ​ക്കാ​ർ കോ​ള​ജു​ക​ൾ, എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 55 സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് സ​മ്മേ​ള​ന​ത്തി​നും എ​ക്സ്പോ​യി​ലും അ​വ​രു​ടെ നേ​ട്ട​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ഈ ​പ​രി​പാ​ടി​യു​ടെ പ​ങ്കാ​ളി​ത്തം നേ​ടി​യ​തി​ലൂ​ടെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ൽ പ​ര​സ്പ​ര​മു​ള്ള സ​ഹ​ക​ര​ണം, അ​റി​വി​ന്‍റെ കൈ​മാ​റ്റം, സം​സ്ഥാ​ന-​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ അം​ഗീ​കാ​രം എ​ന്നി​വ​ക്ക് വേ​ദി​യൊ​രു​ങ്ങു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ അ​ക്കാ​ഡ​മി​ക വ​ർ​ഷം മാ​ത്രം അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച​തും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തു​മാ​യ 10 പേ​റ്റ​ന്‍റു​ക​ൾ ജെം​സ് കോ​ള​ജ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Tags : Local News Nattuvishesham Malappuram

Recent News

Up