x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ പ​ണി​മു​ട​ക്ക്: ജി​ല്ല​യി​ല്‍ പൂ​ര്‍​ണം


Published: February 13, 2026 05:32 AM IST | Updated: February 13, 2026 05:32 AM IST

ദേശീയ പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് തിരക്കൊഴിഞ്ഞ വലിയങ്ങാടി.

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളും നി​ശ്ച​ല​മാ​യി

കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്തെ കേ​ന്ദ്ര തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും സം​യു​ക്ത​മാ​യി പ്ര​ഖ്യാ​പി​ച്ച പൊ​തു​പ​ണി​മു​ട​ക്ക് ജി​ല്ല​യി​ല്‍ ഹ​ര്‍​ത്താ​ലാ​യി മാ​റി. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല​ട​ക്കം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം സ്തം​ഭി​ച്ചു. ക​ട ക​മ്പോ​ള​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ന്നു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങി. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ള്‍ കു​റ​വാ​യി​രു​ന്നു. പ​ണി​മു​ട​ക്കു ദി​ന​ത്തി​ല്‍ പു​തി​യ​ങ്ങാ​ടി ജി​എം യു​പി സ്‌​കൂ​ളി​ല്‍ എ​ത്തി​യ അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ര്‍​ഥി​ക​ളെ​യും പു​റ​ത്താ​ക്കി ഗേ​റ്റു​പൂ​ട്ടി സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​നാ​ട്ടി. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ​യാ​ണ് സം​ഭ​വം.

ഗേ​റ്റു പൂ​ട്ടി സ​മ​ര​ക്കാ​ര്‍ മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി​യ​തോ​ടെ അ​ധ്യാ​പ​ക​ര്‍​ക്കു റോ​ഡി​ല്‍​നി​ല്‍​ക്കേ​ണ്ടി​വ​ന്നു. ഡ​യ​സ്‌​നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ല്‍ ശ​മ്പ​ളം മു​ട​ങ്ങു​മെ​ന്ന് ക​രു​തി​യാ​ണ് അ​ധ്യാ​പ​ക​ര്‍ ജോ​ലി​ക്ക് എ​ത്തി​യ​ത്. ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. വ​ട​ക​ര​യി​ല്‍ ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​യു​ടെ ഭാ​ഗ​മാ​യി ഓ​ടി​യ വ​ഗാ​ഡ് ക​മ്പ​നി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞു.

കോ​ഴി​ക്കോ​ട് എ​ല്‍​ഐ​സി ജീ​വ​ന​ക്കാ​രും പ​ണി​മു​ട​ക്കി. മാ​നാ​ഞ്ചി​റ എ​ൽ​ഐ​സി. ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ന​ട​ന്ന പ​ണി​മു​ട​ക്ക് റാ​ലി എ​സ് സെ​ഡ്ഐ​ഇ​എ​ഫ്ഐ ജോ. ​സെ​ക്ര​ട്ട​റി കെ.​ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ട​ക​ര, കൊ​യി​ലാ​ണ്ടി, പേ​രാ​മ്പ്ര, താ​മ​ര​ശ്ശേ​രി, രാ​മ​നാ​ട്ടു​ക​ര​എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ണി​മു​ട​ക്കി​യ ജീ​വ​ന​ക്കാ​ർ പ്ര​ക​ട​നം ന​ട​ത്തി.​മു​ക്ക​ത്ത് ക​ട​ക​മ്പോ​ള​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞ് കി​ട​ക്കു​ക​യും ബ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള​വ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ണി​മു​ട​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഹ​ര്‍​ത്താ​ല്‍ പ്ര​തീ​തി സൃ​ഷ്ടി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും പ​ണി​മു​ട​ക്ക​നു​കൂ​ലി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്തു.

പൊ​തു​പ​ണി​മു​ട​ക്ക് തി​രു​വ​മ്പാ​ടി, കൂ​ട​ര​ഞ്ഞി പു​ല്ലൂ​രാം​പാ​റ, മ​ല​യാേ​ര മേ​ഖ​ല​യി​ൽ പൂ​ർ​ണ്ണ​മാ​യി​രു​ന്നു. ക​ട​ക​മ്പോ​ള​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ഞ്ഞ് കി​ട​ക്കു​ക​യും ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള​വ സ​ർ​വീ​സ് നി​ർ​ത്തി​വെ​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ണി​മു​ട​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ൽ ഹ​ർ​ത്താ​ൽ പ്ര​തീ​തി​യാ​യി. കൂ​രാ​ച്ചു​ണ്ടി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല.

ടൗ​ണി​ൽ അ​ത്യാ​വ​ശ്യ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി.​എ​ന്നാ​ൽ ബാ​ങ്കു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യെ​ല്ലാം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ എ​ണ്ണം കു​റ​വാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളാ​യ ക​ക്ക​യ​ത്ത് കെ ​എ​സ് ഇ ​ബി​യു​ടെ ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. വ​നം വ​കു​പ്പി​ന്‍റെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം തു​റ​ന്നു​വെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ലെ ഗൈ​ഡു​മാ​ർ പ​ണി​മു​ട​ക്കി.​ഇ​വി​ടെ സ​ന്ദ​ർ​ശ​ക​ർ പാ​ടെ കു​റ​വാ​യി​രു​ന്നു. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ക​രി​യാ​ത്തും​പാ​റ ടൂ​റി​സം കേ​ന്ദ്ര​വും തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്ര​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല.

 

Tags : Local News Nattuvishesham Kozhikode

Recent News

Up