പണിമുടക്കിനോടനുബന്ധിച്ച് യുഡിടിഎഫിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതി
ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ നടന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് യുഡിടിഎഫിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി സംസ്ഥാന നിർവാഹക സമിതിയംഗം കെ. ദേവദാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ. കെ.ആർ.സജീവൻ, സുജിത് ശ്രീരംഗം, യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അഡ്വ. ഡി.നഗേഷ്കുമാർ, നഗരസഭാ ചെയർമാൻ മനീഷ് കീഴാമഠത്തിൽ, ഐഎൻടിയുസി ജില്ലാ സെക്രട്ടറിമാരായ പ്രവീൺ എൻ. പ്രഭ തുടങ്ങിയവർ പ്രസംഗിച്ചു.