പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ നടന്ന എൻസിസി എക്സ്പോയുടെ ഉദ്ഘാടനം എൻസിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ അനുരുദ്ധ് സിൻ ഉദ്ഘാടനം ചെയ്യുന്നു.
പിറവം: സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ എൻസിസി-18 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എൻസിസി എക്സ്പോയും നടത്തി.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എൻസിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ അനുരുദ്ധ് സിൻ എൻസിസി എക്സ്പോ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബ്രീസി പൗലോസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. വർഗീസ് ബേബി മഠത്തിക്കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ ജിജി ജോജി, സ്കൂൾ പിടിഎ പ്രസിഡന്റ് സ്മിത ബൈജു , എൻസിസി സുബൈദർ മേജർ സുഗജിത് സിംഗ്, സ്കൂൾ അസോസിയേറ്റ് എൻസിസി സെക്കൻഡ് ഓഫീസർ ബിച്ചു കുര്യൻ തോമസ്, സീനിയർ അസിസ്റ്റന്റ് എ.എം. ലില്ലി, സ്റ്റാഫ് സെക്രട്ടറി ജെനു മാത്യു എന്നിവർ പ്രസംഗിച്ചു.
എൻസിസി സർട്ടിഫിക്കറ്റ് എക്സാമിനേഷൻ പാസായ മുഴുവൻ കുട്ടികൾക്കും മെമന്റോ വിതരണം ചെയ്തു .
ഡ്രോപ്പ്ലറ്റ് ഗാർഡിയൻസ് എന്ന പേരിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ജലവിതരണ സംരക്ഷണ പദ്ധതികൾക്ക് തുടക്കംകുറിക്കുകയും ചെയ്തു. സർജന്റ് സാൻ സനു, ലാൻസ് കോർപറൽ അദീന മരിയ സിജു , കോർപറൽ കെവിൻ പോൾ സിബി എന്നിവർ എക്സ്പോയ്ക്ക് നേതൃത്വം നൽകി.
Tags : Local News Nattuvishesham Ernakulam