x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാമ്പൂവ് ഭാഷാപ്രതിഭാ പുരസ്കാരം നേഹ എസ്. കൃഷ്ണന്


Published: February 14, 2026 03:22 AM IST | Updated: February 14, 2026 03:22 AM IST

മാന്പൂവ് ഭാഷാ പ്രതിഭാ പുരസ്കാരം കരസ്ഥമാക്കിയ തുവയൂർ ഇൻഫന്‍റ് ജീസസ് സെൻട്രൽ സ്കൂൾ വിദ്യാർഥിനി നേഹ എസ്. കൃഷ്ണനെ സ്കൂൾ ബർസർ ഫാ. ഡോ. ശാമുവേൽ പായിക്കാട്ടേത്ത് അഭിനന്ദിക്കുന്നു.

തൂ​വ​യൂ​ർ: മാ​മ്പൂ​വ് മ​ല​യാ​ളം ടീ​ച്ചേ​ഴ്സ് സ്കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27ന് ​സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തി​യ ഭാ​ഷാ​പ്ര​തി​ഭ പു​ര​സ്കാ​ര പ​രീ​ക്ഷാ വി​ഭാ​ഗം നാ​ലി​ൽ തു​വ​യൂ​ർ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി നേ​ഹ എ​സ്. കൃ​ഷ്ണ​ന് ഒ​ന്നാം സ്ഥാ​നം.

സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ലെ ച​ങ്ങ​മ്പു​ഴ ഹാ​ളി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം കെ.​പി. രാ​മ​നു​ണ്ണി​യി​ൽ നി​ന്നു നേ​ഹാ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. സ്കൂ​ൾ ബ​ർ​സ​ർ ഫാ. ​ഡോ.​ശാ​മു​വ​ൽ പാ​യി​ക്കാ​ട്ടേ​ത്ത്, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഷീ​ജ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.

തു​വ​യൂ​ർ സൗ​ത്ത് ശ്രീ​ഹ​രി​യി​ൽ സ​നേ​ഷ് കൃ​ഷ്ണ​ന്‍റെ​യും പാ​ർ​വ​തി​യു​ടെ​യും മ​ക​ളാ​ണ് നേ​ഹ. ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്, യു​ആ​ർ​എ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്, ഉ​ജ്ജ്വ​ല ബാ​ല്യം അ​വാ​ർ​ഡ്, ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ർ​ഡ്, ഏ​ഷ്യ ബു​ക്സ് ഓ​ഫ് റെ​ക്കോ​ർ​ഡ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്, ക​ലാം വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്. അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up