പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പ്രചാരണ സന്ദേശയാത്രയുടെ സമാപന സമ്മേളനം വടാട്ടുപാറയിൽ കോൺഗ്രസ് കോതമം
കോതമംഗലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് മുന്നോടിയായി യുഡിഫ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണ സന്ദേശയാത്ര വടാട്ടുപാറയിൽ സമാപിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ക്യാപ്റ്റനായി മൂന്നു ദിവസങ്ങളിലായി നടത്തിയ പ്രചരണ ജാഥയുടെ സമാപന സമ്മേളനം കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു.
വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കാൻ യുഡിഎഫ് അധികാരത്തിലേറിയാൽ ആദ്യ കാബിനറ്റിൽ തന്നെ തീരുമാനം ഉണ്ടാകുമെന്ന് ഷമീർ പനക്കൽ പറഞ്ഞു. സംസ്ഥാന സർക്കാരും വനവകുപ്പും എംഎൽഎയും നിരന്തരം ജനങ്ങളെ കബളിപ്പിക്കുന്ന പാഴ് പ്രഖ്യാപനങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.
സമാപന സമ്മേളനത്തിൽ ജോൺസൺ കാച്ചാപ്പിള്ളി അധ്യക്ഷത വഹിച്ചു. എം.എസ്. എൽദോസ്, പി.കെ. മൊയ്തു, ഇബ്രാഹിം കവല, ഭാനുമതി രാജു, പ്രിൻസ് വർക്കി, കെ.പി. ബാബു, അബു മൊയ്തീൻ, എ.സി. രാജശേഖരൻ, എ.ടി. പൗലോസ്, മാത്യു ജോസഫ്, മാമച്ചൻ ജോസഫ്, പി.സി. ജോർജ്, ബാബു പോൾ, സക്കറിയ, മേരി കുര്യാക്കോസ്, പീറ്റർ മാത്യു, എൽദോസ് ബേബി, ബിൻസി മോഹനൻ, ജോൺസൺ വടാട്ടുപാറ, സണ്ണി വർഗീസ്, സി.കെ. സത്യൻ, ജോഷി പൊട്ടക്കൽ, പി.എ. പാദുഷ, കെ. ഇ. കാസീം, ഇ.സി. റോയ്, കവിത ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam