x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​യു​ഗ യാ​ത്ര​ക്ക് സ്വീ​ക​ര​ണം നൽകി


Published: February 13, 2026 05:30 AM IST | Updated: February 13, 2026 05:30 AM IST

പു​തു​യു​ഗ യാ​ത്ര​ക്ക് തി​രു​വ​മ്പാ​ടി​യി​ൽ വ​ൻ​ജ​നാ​വ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് വി ​ഡി സ​തീ​ശ​ൻ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങു​ന്നു.

തി​രു​വ​മ്പാ​ടി : സി​പി​എ​മ്മി​ന് ര​ക്ത​സാ​ക്ഷി​ക​ളെ ല​ഭി​ക്കു​മ്പോ​ൾ ലോ​ട്ട​റി അ​ടി​ച്ച പോ​ലെ​യാ​ണ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​ടി​ച്ചു​മാ​റ്റാ​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് പാ​ർ​ട്ടി​യെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു. പു​തു​യു​ഗ യാ​ത്ര​ക്ക് തി​രു​വ​മ്പാ​ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ധേ​ഹം.​യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച​ക്കും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നെ​തി​രേ​യും ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കും.

യു​ഡി​എ​ഫി​ന് കാ​ർ​ഷി​ക ന​യം ഉ​ണ്ട​ന്നും കൃ​ഷി ചെ​യ്ത​തി​ന്‍റെ പേ​രി​ൽ ഒ​രു ക​ർ​ഷ​ക​നും ന​ഷ്ട​മു​ണ്ടാ​വു​ന്ന ത​ര​ത്തി​ലേ​ക്ക് പോ​വി​ല്ല​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സ്വീ​ക​ര​ണ പ​രി​പാ​ടി എം.​കെ രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ കാ​സിം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. ജോ​ൺ, രാ​ജു പി ​നാ​യ​ർ, സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, വി.​ഡി ജോ​സ​ഫ്, കെ.​ടി മ​ൻ​സൂ​ർ, ബാ​ബു പൈ​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പേ​രാ​മ്പ്ര: ര​ക്ത​സാ​ക്ഷി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍ പോ​ലും വെ​റു​ക്കു​ന്ന പാ​ര്‍​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.​യു​ഡി​എ​ഫ് പു​തു​യു​ഗ യാ​ത്ര​ക്ക് പേ​രാ​മ്പ്ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വി.​ഡി സ​തീ​ശ​ൻ.

നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​നാ​യി. ഷാ​ഫി പ​റ​മ്പി​ൽ എം.​പി, എം.​കെ രാ​ഘ​വ​ൻ എം.​പി, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, കെ. ​പ്ര​വീ​ൺ​കു​മാ​ർ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ, പാ​റ​ക്ക​ൽ അ​ബ്ദു​ല്ല, എം.​എ. റ​സാ​ഖ്. അ​ഹ​മ്മ​ദ് പു​ന്ന​ക്ക​ൽ, ടി. ​ടി ഇ​സ്മാ​യി​ൽ, രാ​ജു പി. ​നാ​യ​ർ, കെ.​സി അ​ബു, എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, കെ. ​ബാ​ല​നാ​രാ​യ​ണ​ൻ, മു​നീ​ർ എ​ര​വ​ത്ത്, കെ.​എ. ജോ​സു​കു​ട്ടി, സി.​പി.​എ അ​സീ​സ്, പി.​കെ രാ​ഗേ​ഷ്, ആ​ർ.​കെ മു​നീ​ർ, മൂ​സ കോ​ത്ത​മ്പ്ര, വി.​ടി സൂ​ര​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​തേ​ഷ് മു​തു​കാ​ട്, ഷി​നോ​യ് അ​ട​യ്ക്കാ​പ്പാ​റ, രാ​ജീ​വ് തോ​മ​സ്, രാ​ജ​ൻ വ​ർ​ക്കി, കെ.​കെ. വി​നോ​ദ​ൻ, ഇ. ​അ​ശോ​ക​ൻ, എ​സ്.​പി കു​ഞ്ഞ​മ്മ​ദ്, കെ. ​മ​ധു കൃ​ഷ്ണ​ൻ, കെ.​പി. രാ​മ​ച​ന്ദ്ര​ൻ, ടി.​കെ.​എ ല​ത്തീ​ഫ്, സി.​എ​ച്ച് ഇ​ബ്രാ​ഹിം​കു​ട്ടി, മ​നോ​ജ് ആ​വ​ള, എം. ​സൈ​റാ​ബാ​നു, തോ​മ​സ് പോ​ക്കാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

കു​റ്റ്യാ​ടി ചു​രം സ​ന്ദ​ര്‍​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

കു​റ്റ്യാ​ടി: മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി കു​റ്റ്യാ​ടി ചു​രം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്ന​തി​നി​ടെ ചു​രം റോ​ഡി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

ചു​രം ഭാ​ഗം മാ​ത്രം വീ​തി കു​റ​ച്ച് ന​വീ​ക​രി​ക്കു​ന്ന​തി​നെ​തി​രേ ചു​രം വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന് നി​വേ​ദ​നം ന​ല്‍​കു​ക​യും ചെ​യ്തു. മ​ല​യോ​ര ഹൈ​വേ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട 5.4 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ചു​രം റോ​ഡ് 10 മീ​റ്റ​റി​ല്‍ ന​വീ​ക​രി​ക്കാ​നാ​ണ് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റു സ്ഥ​ല​ങ്ങ​ളി​ല്‍ 12 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

കാ​സ​ര്‍​കോ​ഡ് ന​ന്ദാ​ര​പ്പ​ട​വു മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം പാ​റ​ശ്ശാ​ല വ​രെ 12- മീ​റ്റ​റി​ല്‍ റോ​ഡ് വി​ക​സി​പ്പി​ക്കു​മ്പോ​ള്‍ കാ​റ്റാ​ടി ചു​രം ഭാ​ഗം മാ​ത്രം 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​ന്ന​തി​ലെ ഇ​ര​ട്ട​ത്താ​പ്പ് സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ധ​രി​പ്പി​ച്ചു. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ടാ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​റ​പ്പു ന​ല്‍​കി.

ഷാ​ഫി പ​റ​മ്പി​ല്‍ എ.​പി. കെ.​എം. അ​ഭി​ജി​ത്ത്, കെ.​ടി. ജെ​യിം​സ്, പി.​ജി. സ​ത്യ​നാ​ഥ്, സോ​ജ​ന്‍ ആ​ല​യ്ക്ക​ല്‍, റോ​ബി​ന്‍ ജോ​സ​ഫ്, മ​നു എ​ഴി​ക്കാ​ട്ടി​ല്‍, ഡൊ​മി​നി​ക് ക​ള​ത്തൂ​ര്‍, മ​നോ​ജ് ഓ​ലി​ക്ക​ല്‍, ബി​ജോ​യ് ക​ള​ത്തൂ​ര്‍, ടോ​മി കു​ടി​പ്പ​റ​മ്പി​ല്‍, മോ​ഹ​ന​ന്‍ മാ​ങ്ങാ​ട്ട് മു​ത​ലാ​യ​വ​ര്‍ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Kozhikode

Recent News

Up