x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ന്നി​യി​ൽ പു​തി​യ ന​ഴ്സിം​ഗ് കോ​ള​ജ് പ​രി​ഗ​ണ​ന​യി​ൽ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്


Published: November 5, 2025 01:54 AM IST | Updated: November 5, 2025 01:54 AM IST

റാ​ന്നി പെ​രു​നാ​ട് ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഐ​പി കെ​ട്ടി​ടം നി​ര്‍​മാ​ണോ​ദ്ഘാ​ട​നം, ന​വീ​ക​രി​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം, എ​ക്‌​സ് റേ ​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്

റാ​ന്നി: സം​സ്ഥാ​ന​ത്തു പു​തു​താ​യി അ​നു​വ​ദി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ഴ്സിം​ഗ് കോ​ള​ജു​ക​ളി​ൽ ഒ​രെ​ണ്ണം റാ​ന്നി​യി​ൽ അ​നു​വ​ദി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. റാ​ന്നി പെ​രു​നാ​ട് ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം ഐ​പി കെ​ട്ടി​ടം നി​ര്‍​മാ​ണോ​ദ്ഘാ​ട​നം, ന​വീ​ക​രി​ച്ച കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം, എ​ക്‌​സ് റേ ​യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ഉ​ദ്ഘാ​ട​നം എ​ന്നി​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പൊ​തു​ജ​നാ​രോ​ഗ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലും രോ​ഗ​നി​ര്‍​മാ​ര്‍​ജ​ന​ത്തി​ലും ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു. 5417 കേ​ന്ദ്ര​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി 2023ല്‍ ​ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. റാ​ന്നി​യി​ലെ വി​വി​ധ ജ​ന​കീ​യാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​ക്കാ​യി 55 ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
പെ​രു​നാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ​ത്തി​ല്‍ നി​ല​വി​ല്‍ കി​ട​ത്തി ചി​കി​ത്സ ല​ഭ്യ​മാ​ണ്.

ആ​ര്‍​ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 37.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഒ​പി കെ​ട്ടി​ടം ന​വീ​ക​രി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ നി​ന്ന് 2.25 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പു​തി​യ ഐ ​പി കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. 5100 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ ര​ണ്ട് നി​ല​ക​ളി​ലാ​യാ​ണ് പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്.

പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഗോ​പി, പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​എ​സ്. മോ​ഹ​ന​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​ശ്രീ​ക​ല, ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം. ​എ​സ്. ശ്യാം​മോ​ഹ​ൻ, വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി. ​എ​സ്. സു​കു​മാ​ര​ൻ, വാ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യ റ്റി. ​എ​സ്. ശാ​രി, ടി. ​ആ​ർ. രാ​ജം, എ​ച്ച്എം​സി അം​ഗ​ങ്ങ​ള്‍, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദീ​പ്തി മോ​ഹ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Veena George Local News Pathanamthitta Nattuvishesham

Recent News

Up