x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തി​യ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ്: എ​രു​മേ​ലി​യി​ൽ അ​ജ​ൻ​ഡ മാ​റ്റി


Published: February 12, 2026 05:13 AM IST | Updated: February 12, 2026 05:13 AM IST

എ​രു​മേ​ലി: ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് ഭ​ര​ണം തീ​രാ​റാ​യ​പ്പോ​ൾ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം വാ​ങ്ങി​യ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന​റി​യാ​തെ പു​തി​യ ഭ​ര​ണ​സ​മി​തി.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക​മ്മി​റ്റി​യി​ൽ വി​ഷ​യം അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യെ​ങ്കി​ലും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ച​ർ​ച്ച ചെ​യ്യാ​തെ മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വി​ഷ​യം യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മാ​യ ശേ​ഷം അ​ടു​ത്ത പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യി​ൽ അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് നേ​താ​വ് നാ​സ​ർ പ​ന​ച്ചി പ​റ​ഞ്ഞു.

മു​ൻ ഭ​ര​ണ​സ​മി​തി സ്ഥ​ലം വാ​ങ്ങി​യ​പ്പോ​ൾ അ​തി​നെ​തി​രേ വി​വി​ധ ആ​ക്ഷേ​പ​ങ്ങ​ൾ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തി​യി​രു​ന്നു. അ​ന്ന് ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഭ​ര​ണം മാ​റി​യെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് അം​ഗം പ്ര​സി​ഡ​ന്‍റും ഭൂ​രി​പ​ക്ഷം യു​ഡി​എ​ഫി​നു​മാ​ണ്. മു​ൻ ഭ​ര​ണ​സ​മി​തി സ്ഥ​ലം വാ​ങ്ങി​യ​തി​ലെ ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്ത്‌ ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​ല്ലെന്നു​ള്ള​താ​യി​രു​ന്നു അ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​രോ​പ​ണം.

എ​ന്നാ​ൽ സ്ഥ​ലം വാ​ങ്ങു​ക​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​സ്തി‍​യാ​യി മാ​റു​ക​യും ചെ​യ്ത സ്ഥി​തി​ക്ക് ഇ​നി പ​ഴ​യ ആ​ക്ഷേ​പ​ത്തി​ന് പ്ര​സ​ക്തി ഇ​ല്ലെന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, സ്ഥ​ലം വാ​ങ്ങി​യ​തി​ൽ പ​ഞ്ചാ​യ​ത്തി​ന് പ്ര​തി​കൂ​ല​മാ​യ ചി​ല വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ള ആ​രോ​പ​ണ​വും അ​ന്ന് പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചി​രു​ന്നു. അ​ടു​ത്ത ക​മ്മി​റ്റി​യി​ൽ അ​ജ​ൻ​ഡ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ച​ർ​ച്ച​യാ​യാ​ൽ വ്യ​വ​സ്ഥ​ക​ൾ നി​ർ​ണാ​യ​ക​മാ​യി മാ​റും. ചി​ല വ്യ​വ​സ്ഥ​ക​ൾ സ്ഥ​ല​മു​ട​മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ക​രാ​റി​ൽ ചേ​ർ​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം.

എ​രു​മേ​ലി കൃ​ഷി​ഭ​വ​ൻ, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് എ​ന്നി​വ​യോ​ട് ചേ​ർ​ന്നു​ള്ള 27 സെ​ന്‍റ് സ്ഥ​ല​മാ​ണ് വാ​ങ്ങി​യ​ത്. 2.5 ല​ക്ഷം രൂ​പ സെ​ന്‍റി​ന് ക​ണ​ക്കാ​ക്കി ആ​ധാ​ര​ച്ചെ​ല​വ് ഉ​ൾ​പ്പെ​ടെ 68 ല​ക്ഷ​ത്തി​നാ​ണ് സ്ഥ​ലം വാ​ങ്ങി​യ​ത്. സെ​ന്‍റി​ന് പ​ത്ത് ല​ക്ഷം രൂ​പ വ​രെ വില ക​ണ​ക്കാ​ക്കു​ന്ന എ​രു​മേ​ലി ടൗ​ണി​ൽ 2.5 ല​ക്ഷം രൂ​പ മാ​ത്രം സെ​ന്‍റി​ന് വാ​ങ്ങി​യ​തി​ലൂ​ടെ വി​ല കു​റ​ച്ചാ​ണ് സ്ഥ​ലം വാ​ങ്ങി​യ​തെ​ന്ന നേ​ട്ട​മാ​ണ് എ​ൽ​ഡി​എ​ഫ് ഉ​യ​ർ​ത്തു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് നി​ർ​മി​ച്ചാൽ ശ​ബ​രി​മ​ല സീ​സ​ണി​ൽ തി​ര​ക്ക് കു​റ​യു​മെ​ന്നും അ​വ​കാ​ശ​വാ​ദ​മുണ്ട്.

എ​ന്നാ​ൽ വി​സ്തൃ​ത​മാ​യ നി​ല​യി​ൽ മൂ​ന്ന് ഇ​രുനി​ല കെ​ട്ടി​ട​ങ്ങ​ളി​ലാ​യാ​ണ് പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ സ്ഥ​ലം വാ​ങ്ങി പു​തി​യ ഓ​ഫീ​സ് നി​ർ​മി​ക്കേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച്യം നി​ല​വി​ലി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫി​ലെ വി​ല​യി​രു​ത്ത​ൽ. പു​തി​യ പ​ഞ്ചാ​യ​ത്ത്‌ ഓ​ഫീ​സ് നി​ർ​മി​ക്കു​ന്ന​തി​നേ​ക്കാ​ൾ ആ​വ​ശ്യം മു​ക്കൂ​ട്ടു​ത​റ, എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​മാ​റ്റി പു​തി​യ സ​മു​ച്ച​യം നി​ർ​മി​ക്ക​ണ​മെ​ന്ന​താ​ണ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​മെ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

Tags : nattu vishesham New Panchayat Office: Erumely

Recent News

Up