x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​വൈ​ദി​ക​ർ പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ​മൂ​ഹ​ബ​ലി​യ​ർ​പ്പി​ച്ചു


Published: January 7, 2026 02:37 AM IST | Updated: January 7, 2026 02:37 AM IST

പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലിയർ​പ്പി​ക്കാ​ൻ എത്തിയ ന​വ​വൈ​ദി​ക​ർ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.ഡോ.​ ഡേ​വി​സ് ക​ണ്ണ​മ്പു​ഴയോടൊപ്പം.

പാ​ല​യൂ​ർ: അ​തി​രൂ​പ​ത​യി​ലെ ന​വ വൈ​ദി​ക​ർ ഒ​ന്നു​ചേ​ർ​ന്ന് മാ​ർ തോ​മാ​ശ്ലീ​ഹാ സ്ഥാ​പി​ച്ച പാ​ല​യൂ​ർ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചു. ഫാ. ​എ​ഡ്‌​വി​ൻ ജോ​ർ​ജ് അ​പ്പോ​കൊ​ട്ട് മു​ഖ്യ​ക​ർ​മി​ക​ത്വം ന​ൽ​കി. ഫാ. ​ജീ​സ് ചാ​ഴൂ​ർ സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ജി​ജോ ത​റ​യി​ൽ, ഫാ. ​ആ​ക്ട​ൻ പ​ല്ലി​ശേ​രി, ഫാ. ​നി​തി​ൻ താ​ഴ​ത്ത്, ഫാ. ​ജോ​സ​ഫ് ബ്ര​ഹ്മ​കു​ളം, ഫാ. ​ജോ​ബി​ൻ ഐ​നി​ക്ക​ൽ, ഫാ. ​ഇ​ലോ​യ് ചി​റ​മ​ൽ, ഫാ. ​നോ​ബ​ൽ ഐ​നി​ക്ക​ൽ, ഫാ. ​സാ​ന്‍റി​യോ എ​ലു​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ സ​ഹ കാ​ർ​മി​ക​രാ​യി.

തു​ട​ർ​ന്ന് ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദ​ന​ഹ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ദ​ർ​ശ​ന സ​ഭ ഒ​രു​ക്കി​യ പി​ണ്ടി തെ​ളി​യി​ച്ച് ന​വ​വൈ​ദി​ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഇ​ട​വ​ക​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ൾ​ക്കാ​യി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ണ്ടി തെ​ളി​യി​ക്ക​ൽ മ​ത്സ​ര​വും​സം​ഘ​ടി​പ്പി​ച്ചു.

സ​ഹ വി​കാ​രി ഫാ. ​ക്ലി​ന്‍റ് പാ​ണേ​ങ്ങാ​ട​ൻ, ട്ര​സ്റ്റി സേ​വ്യ​ർ വാ​ക​യി​ൽ, കേ​ന്ദ്ര‌​സ​മി​തി ക​ൺ​വീ​ന​ർ സി.​ടി. ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റി​മാ​രാ​യ ഫ്രാ​ൻ​സി​സ് ചി​രി​യ​ങ്ക​ണ്ട​ത്ത്, ഫ്രാ​ൻ​സി ചൊ​വ്വ​ല്ലൂ​ർ, പി.​എ. ഹൈ​സ​ൺ, സെ​ക്ര​ട്ട​റി​മാ​രാ​യ പി​യൂ​സ് ചി​റ്റി​ല​പ്പി​ള്ളി, ജോ​യ് ചി​റ​മ്മ​ൽ തു​ട​ങ്ങി​യ വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Newlyweds perform nattuvishasham local news

Recent News

Up