x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും ന​ട​പ​ടി ഇ​ല്ല : പി​എം റോ​ഡി​ൽ അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ക​ലു​ങ്ക് കു​ഴി


Published: February 20, 2026 04:05 AM IST | Updated: February 20, 2026 04:05 AM IST

മൈ​ല​പ്ര പ​ള്ളി​പ്പ​ടി​ക്കും ജം​ഗ്ഷ​നും മ​ധ്യേ​യു​ള്ള ഭാ​ഗ​ത്ത് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന ക​ലു​ങ്ക്.

പ​ത്ത​നം​തി​ട്ട: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ മൈ​ല​പ്ര ജം​ഗ്ഷ​നും പ​ള്ളി​പ്പ​ടി​ക്കും മ​ധ്യേ​യു​ള്ള അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ക​ലു​ങ്ക് കു​ഴി. മൂ​ന്നു​വ​ർ​ഷം മു​ന്പ് ഇ​തേ കു​ഴി​യി​ൽ വീ​ണ് ഒ​രു പു​രോ​ഹി​ത​ൻ മ​ര​ണ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ത​ർ​ക്ക​ത്തി​ൽ​പ്പെ​ട്ടു കി​ട​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ടി​പി.

പി​എം റോ​ഡ് പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് ക​ലു​ങ്ക് കു​ഴി​യു​ള്ള​ത്. ഈ ​ഭാ​ഗ​ത്ത് ക​ലു​ങ്ക് നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ആ​ദ്യം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. പി​എം റോ​ഡ് നി​ർ​മാ​ണം 95 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​യ​താ​ണ്. ഇ​തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം മൈ​ല​പ്ര വി​ല്ലേ​ജി​ലാ​ണ്.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പോ​ലും പൂ​ർ​ണ​മാ​കാ​ത്ത വി​ല്ലേ​ജാ​ണ് മൈ​ല​പ്ര. മൈ​ല​പ്ര വി​ല്ലേ​ജി​ലെ ത​ർ​ക്ക​ങ്ങ​ൾ കോ​ട​തി​യി​ലു​മാ​ണ്. ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൈ​ല​പ്ര ജം​ഗ്ഷ​നും പ​ള്ളി​പ്പ​ടി​ക്കും മ​ധ്യേ​യു​ള്ള ക​ലു​ങ്ക് നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കാ​ത്ത​ത്.

റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ കു​ഴി​ക​ൾ അ​പ​ക​ട​ക്കെ​ണി ഒ​രു​ക്കു​ക​യാ​ണ്. വേ​ഗ​ത്തി​ൽ‌ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്. മൂ​ന്നു​വ​ർ​ഷം മു​ന്പ് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ഡീ​ക്ക​ൻ ബി​നോ​ജി മാ​ത്യൂ​സ് ഈ ​കു​ഴി​യി​ൽ വീ​ണാ​ണ് മ​രി​ച്ച​ത്. പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ൻ കൂ​ടി​യാ​യി​രു​ന്നു ബി​നോ​ജി മാ​ത്യൂ​സ്.

വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു കു​ഴി​യി​ലേ​ക്ക് മ​റി​ഞ്ഞു​വെ​ന്നാ​ണ് നി​ഗ​മ​നം. ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും കു​ഴി മൂ​ടാ​നോ ക​ലു​ങ്ക് നി​ർ​മി​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ച​ര​ടു കെ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക മാ​ത്ര​മാ​ണ് കെ​എ​സ്ടി​പി ചെ​യ്ത​ത്. ത​ർ​ക്കം പ​രി​ഹ​രി​ക്കാ​തെ നി​ർ​മാ​ണം ന​ട​ത്താ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കെ​എ​സ്ടി​പി.

പി​എം റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ളാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. കോ​ടിക്ക​ണ​ക്കി​നു രൂ​പ​യു​ടെ അ​ഴി​മ​തിക്കഥ​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വ​ന്ന​ത്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തി​രി​മ​റി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഓ​ട​ക​ളു​ടെ നി​ർ​മാ​ണ​വു​മാ​യി സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ക​ലു​ങ്ക് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ന്ന മൈ​ല​പ്ര ഭാ​ഗ​ത്ത് ഓ​ട​യി​ലൂ​ടെ​വെ​ള്ളം ഒ​ഴു​ക്കാ​നും ആ​കു​ന്നി​ല്ല. പ​ള്ളി​പ്പ​ടി ഭാ​ഗ​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. നി​ർ​മാ​ണം ന​ട​ത്തി​യ ഓ​ട​യി​ലൂ​ടെ വെ​ള്ളം ഒ​ഴു​കു​ന്നു​മി​ല്ല.

സം​ര​ക്ഷ​ണ​ ഭി​ത്തി​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല

മൈ​ല​പ്ര, മ​ണ്ണാ​ര​ക്കു​ള​ഞ്ഞി ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി​ക​ള​ട​ക്കം പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ൽ​ക്ക​ന്ന ക​ലു​ങ്ക് കു​ഴി​ക്ക് നേ​രെ എ​തി​ർ​വ​ശ​ത്തു​ള്ള ഭാ​ഗ​ത്ത് റോ​ഡി​നു സം​ര​ക്ഷ​ണ​ഭി​ത്തി​യും ഇ​ല്ല. കോ​ൺ സ്ഥാ​പി​ച്ച് ച​ര​ടു കെ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. തി​ട്ട​യോ​ടു ചേ​ർ​ന്ന് വാ​ഹ​ന​മെ​ത്തി​യാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി​യി​ലേ​ക്കു​ള്ള ഒ​ന്നാം വ​ള​വ് ഭാ​ഗ​ത്തും റോ​ഡി​ന്‍റെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

ഒ​റ്റ​വ​രി ഗ​താ​ഗ​തം മാ​ത്ര​മേ ഈ ​ഭാ​ഗ​ത്ത് അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ. സ​മീ​പ​വ​സ്തു ഉ​ട​മ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട​താ​ണ് ഈ ​ഭാ​ഗ​ത്തും. മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്കു സ​മീ​പ​വും പ​ണി​ക​ൾ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. മ​ണ്ണാ​റ​ക്കു​ള​ഞ്ഞി ര​ണ്ടാം​ക​ലു​ങ്ക് ഭാ​ഗ​ത്തും നി​ർ​മാ​ണം ത​ട​സ​പ്പെ​ട്ട് റോ​ഡ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

തു​ട​ക്ക​ത്തി​ലെ അ​പ​കാ​ത കാ​ര​ണം കേ​സു​ക​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ് നി​ർ​മാ​ണം. ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ളും ഏ​റു​ക​യാ​ണ്. റോ​ഡ് ന​വീ​ക​രി​ച്ച​തോ​ടെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ല​തും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Up