x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​നാ​ല്‍​വെ​ള്ള​മെ​ത്തു​ന്നി​ല്ല: ചാ​റ്റി​ലാം​പാ​ട​ത്ത് മു​ണ്ട​ക​ന്‍​കൃ​ഷി ഉ​ണ​ങ്ങു​ന്നു


Published: January 11, 2026 06:57 AM IST | Updated: January 11, 2026 06:57 AM IST

കൊ​ട​ക​ര: മ​റ്റ​ത്തൂ​ര്‍, കൊ​ട​ക​ര കൃ​ഷി​ഭ​വ​നു​ക​ളു​ടെ കീ​ഴി​ലു​ള്ള ചാ​റ്റി​ലാം​പാ​ട​ത്ത് വെ​ള്ളം​കി​ട്ടാ​തെ മു​പ്പ​തേ​ക്ക​റോ​ളം മു​ണ്ട​ക​ന്‍ കൃ​ഷി ഉ​ണ​ങ്ങി ന​ശി​ക്കു​ന്നു.

ചാ​ല​ക്കു​ടി ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​ക്കു​കീ​ഴി​ലെ വ​ല​തു​ക​ര ക​നാ​ലി​ന്‍റെ ആ​റേ​ശ്വ​രം ബ്രാ​ഞ്ച് ക​നാ​ല്‍​വ​ഴി​യെ​ത്തു​ന്ന വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ചാ​ണ് ചാ​റ്റി​ലാം​പാ​ട​ത്തെ കൃ​ഷി. 20 ദി​വ​സം കൂ​ടു​മ്പോ​ഴാ​ണ് ഒ​ന്നോ, ര​ണ്ടോ ദി​വ​സം ആ​റേ​ശ്വ​രം ക​നാ​ലി​ലേ​ക്ക് അ​ധി​കൃ​ത​ര്‍ വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​ത്. ചാ​റ്റി​ലാം​പാ​ട​ത്തേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​മ്പോ​ഴും ക​നാ​ല്‍ അ​ട​ക്കേ​ണ്ട സ​മ​യ​മാ​കു​ന്ന​താ​ണ് ഇ​വി​ട​ത്തെ പ്ര​ശ്‌​നം.

ഇ​ക്കു​റി കൃ​ഷി​യി​റ​ക്കി​യ​ശേ​ഷം വേ​ണ്ട​ത്ര അ​ള​വി​ല്‍ ചാ​റ്റി​ലാം​പാ​ട​ത്തേ​ക്ക് വെ​ള്ളം എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. ക​തി​രു​വ​ന്നു തു​ട​ങ്ങി​യ നെ​ല്‍​ച്ചെ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ വെ​ള്ള​മി​ല്ലാ​തെ ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യി​ട്ടു​ള്ള​ത്. ജ​ല​സേ​ച​ന​ത്തി​ന്‍റെ കു​റ​വു​മൂ​ലം നെ​ല്‍​ച്ചെ​ടി​ക​ള്‍​ക്ക് വ​ള​ര്‍​ച്ച കു​റ​വാ​ണ്. അ​തി​നാ​ല്‍ വൈ​ക്കോ​ല്‍ ഒ​ട്ടും​ത​ന്നെ ല​ഭി​ക്കാ​നും സാ​ധ്യ​ത​യി​ല്ല.

ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​നാ​ല്‍​വെ​ള്ളം ല​ഭി​ച്ചാ​ല്‍ ക​തി​രു​വ​ന്ന നെ​ല്‍​ച്ചെ​ടി​ക​ളെ ഉ​ണ​ക്കു​ഭീ​ഷ​ണി​യി​ല്‍​നി​ന്ന് ര​ക്ഷി​ക്കാ​നാ​വു​മെ​ന്ന് ചാ​റ്റി​ലാം​പാ​ട​ത്ത് ക​ര്‍​ഷ​ക​നും മു​ന്‍​പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ന്‍ പ​റ​യു​ന്നു. കൃ​ഷി​യി​റ​ക്കു​ന്ന​തി​നു​മു​മ്പു​ത​ന്നെ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ന്‍ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ആ​വ​ശ്യം വേ​ണ്ട​രീ​തി​യി​ല്‍ അ​ധി​കൃ​ത​ര്‍ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കു​ള്ള​ത്. നെ​ല്‍​ച്ചെ​ടി​ക​ളി​ല്‍ ക​തി​രു​വ​ന്നു തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് വെ​ള്ളം ല​ഭി​ക്കാ​താ​യ​തോ​ടെ നെ​ല്‍​ച്ചെ​ടി​ക​ള്‍ ഉ​ണ​ക്കു​ബാ​ധി​ച്ച നി​ല​യി​ലാ​ണ്. നെ​ല്‍​ക്ക​ണ്ട​ങ്ങ​ള്‍ വി​ണ്ടു​കീ​റി​യ നി​ല​യി​ലാ​ണ്.

വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​വി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഇ​ക്കു​റി മു​ണ്ട​ക​ന്‍​വി​ള ഇ​റ​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്. നി​ല​മൊ​രു​ക്കാ​നും വി​ത​ക്കാ​നും മ​റ്റു​മാ​യി ന​ല്ലൊ​രു തു​ക​യാ​ണ് ഈ ​പാ​ട​ശേ​ഖ​ര​സ​മി​തി​ക്കു കീ​ഴി​ലെ ക​ര്‍​ഷ​ക​ര്‍ ചെ​ല​വ​ഴി​ച്ചി​ട്ടു​ള്ള​ത്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം വെ​ള്ളം കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ കൃ​ഷി പൂ​ര്‍​ണ​മാ​യും ക​രി​ഞ്ഞു​ണ​ങ്ങു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍.

ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു​വ​രെ ആ​ണ്ടി​ല്‍ മൂ​ന്നു​വ​ട്ടം കൃ​ഷി​യി​റ​ക്കി​യി​രു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ് ചാ​റ്റി​ലാം​പാ​ടം. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍​ഷ​ങ്ങ​ളാ​യി വി​രി​പ്പു​കൃ​ഷി മാ​ത്ര​മേ ഇ​വി​ടെ വി​ജ​യ​ക​ര​മാ​യി ചെ​യ്യാ​നാ​വൂ എ​ന്നാ​ണ് അ​വ​സ്ഥ. മു​ണ്ട​ക​ന്‍ ഇ​റ​ക്കി​യാ​ല്‍ പ​ല​പ്പോ​ഴും കൊ​യ്‌​തെ​ടു​ക്കാ​ന്‍ കി​ട്ടാ​റി​ല്ല. ചാ​റ്റി​ലാം​പാ​ട​ത്ത് ഉ​ണ​ങ്ങി​ന​ശി​ക്കു​ന്ന മു​ണ്ട​ക​ന്‍ കൃ​ഷി നേ​രി​ല്‍​കാ​ണാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രും ത​യാ​റാ​ക​ണ​മെ​ന്നും ക​നാ​ല്‍വഴി ​വെ​ള്ള​മെ​ത്തി​ച്ച് നെ​ല്‍​ച്ചെ​ടി​ക​ളെ ര​ക്ഷി​ക്ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham No canal water

Recent News

Up