x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​ന് ഇ​നി 30,000 രൂ​പ: മ​ന്ത്രി ചി​ഞ്ചു​റാ​ണി


Published: February 20, 2026 04:01 AM IST | Updated: February 20, 2026 04:01 AM IST

കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍​സ​റി​യു​ടെ​യും ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി നി​ര്‍​വ​ഹി​ക്കു​ന്ന

കു​ന്ന​ന്താ​നം: ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ തു​ക 30,000 രൂ​പ​യാ​യി ഉ​യ​ര്‍​ത്തി​യെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍​സ​റി​യു​ടെ​യും ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍​സ​റി അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ക​ന്നു​കു​ട്ടി പ​രി​പാ​ല​ന​ത്തി​ന് ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ 12,500 രൂ​പ​യാ​ണ് ന​ല്‍​കി​യി​രു​ന്ന​ത്. ക​ന്നു​കു​ട്ടി​യു​ടെ ജ​ന​നം മു​ത​ല്‍ ഉ​ള്ള പ​രി​പാ​ല​ന​ത്തി​നാ​യി ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ക​ര്‍​ഷ​ക​രു​ടെ ഉ​ത്പാ​ദ​ന ചെ​ല​വ് കു​റ​യ്ക്കാ​ന്‍ ക​ന്നു​കു​ട്ടി​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ ന​ല്‍​കും. രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ ഇ ​സ​മൃ​ദ്ധ പ​ദ്ധ​തി 7.50 കോ​ടി രൂ​പ​യ്ക്കാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. ആ​ധു​നി​ക സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പ​ശു​ക്ക​ളെ തി​രി​ച്ച​റി​യാ​നും വി​വ​രം ശേ​ഖ​രി​ക്കാ​നും പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.

ഇ ​സ​മൃ​ദ്ധ പ​ദ്ധ​തി​യി​ലൂ​ടെ ചി​ക​ത്സാ വി​വ​ര​വും പ​ശു​ക്ക​ളു​ടെ പ്ര​ത്യു​ല്‍​പാ​ദ​ന​പ​ര​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ കാ​ര്യ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കും. സ്‌​കോ​ള​ര്‍​ഷി​പ്പ്, പെ​ന്‍​ഷ​ൻ, മ​റ്റ് ധ​ന​സ​ഹാ​യം തു​ട​ങ്ങി വ്യ​ത്യ​സ്ത ആ​നു​കൂ​ല്യം ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​കു​ന്നു. ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി ക്ഷീ​ര സം​ഘ​ങ്ങ​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. ആ​നു​കൂ​ല്യം എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷം കൊ​ണ്ട് പാ​ലു​ത്പാ​ദ​നം 14 ശ​ത​മാ​നം വ​ര്‍​ധി​ച്ചു. ല​ഭി​ക്കു​ന്ന ലാ​ഭ​ത്തി​ന്‍റെ 85 ശ​ത​മാ​നം ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ക്ഷീ​ര​സം​ഘം വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 60 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വെ​റ്റ​റി​ന​റി ഡി​സ്പെ​ന്‍​സ​റി നി​ര്‍​മി​ച്ച​ത്. കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജെ. വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു ടി. ​ജോ​ര്‍​ജ്, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷി​നി കെ. ​പി​ള്ള, എ​എ​ച്ച് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ. സി​ന്ധു, എ​സ്എ​ല്‍​ബി​പി അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി​മോ​ന്‍ ജോ​സ​ഫ്, തി​രു​വ​ല്ല എ​ഡി​ഡി​എ​ല്‍ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ദീ​പു ഫി​ലി​പ്പ് മാ​ത്യു, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​എ​സ്. സ​ന്തോ​ഷ്, ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന് ജി​ല്ല​യി​ല്‍ തു​ട​ക്കം

പ​ത്ത​നം​തി​ട്ട: ജ​ന​ന​ദി​നം മു​ത​ല്‍ ക​ന്നു​കു​ട്ടി​ക​ളു​ടെ വ​ള​ര്‍​ച്ച, ആ​രോ​ഗ്യം, പോ​ഷ​ണം, പ്ര​ജ​ന​നം എ​ന്നി​വ ശാ​സ്ത്രീ​യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ന​വീ​ക​രി​ച്ച ക​ന്നു​കു​ട്ടി പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ പൈ​ല​റ്റ് പ്രോ​ജ​ക്ടി​ന് (ഡി​ജി​റ്റ​ല്‍ സ്പെ​ഷ്യ​ല്‍ ലൈ​വ്സ്റ്റോ​ക്ക് ബ്രീ​ഡിം​ഗ് പ്രോ​ഗ്രാം (ഡി-​എ​സ്എ​ല്‍​ബി​പി) ജി​ല്ല​യി​ല്‍ തു​ട​ക്കം. ക​ന്നു​കാ​ലി​ക​ളു​ടെ ആ​ദ്യ ഗ​ര്‍​ഭ​ധാ​ര​ണ പ്രാ​യം, ആ​ദ്യ പ്ര​സ​വ പ്രാ​യം എ​ന്നി​വ കു​റ​ച്ച് ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക, ക​ര്‍​ഷ​ക​ര്‍​ക്ക് സാ​ങ്കേ​തി​ക മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും സാ​മ്പ​ത്തി​ക പ്രോ​ല്‍​സാ​ഹ​ന​ങ്ങ​ളും ന​ല്‍​കി വ​രു​മാ​നം ഉ​യ​ര്‍​ത്തു​ക, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള ക​ന്നു​കാ​ലി ആ​ശ്രി​ത​ത്വം കു​റ​ച്ച് സ്വ​യം​പ​ര്യാ​പ്ത ക്ഷീ​ര​മേ​ഖ​ല സൃ​ഷ്ടി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ക​ന്നു​കു​ട്ടി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, ഇ​യ​ര്‍ ടാ​ഗിം​ഗ്, വാ​ക്സി​നേ​ഷ​ന്‍, ധാ​തു​മി​ശ്രി​ത വി​ത​ര​ണം, കൃ​ത്രി​മ ഗ​ര്‍​ഭ​ധാ​ര​ണം, ഗ​ര്‍​ഭ​നി​ര്‍​ണ​യം, വ​ള​ര്‍​ച്ച വി​ല​യി​രു​ത്ത​ല്‍ എ​ന്നി​വ ഘ​ട്ടം​ഘ​ട്ട​മാ​യി ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഉ​റ​പ്പാ​ക്കും. തീ​റ്റ സം​ഭ​ര​ണം, വി​ത​ര​ണം, ഡേ​റ്റാ രേ​ഖ​പ്പെ​ടു​ത്ത​ല്‍ എ​ന്നി​വ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കും

കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വി​ക​സി​പ്പി​ച്ച ഇ-​സ​മൃ​ദ്ധ സോ​ഫ്‌​റ്റ്‌​വെ​യ​റി​ലൂ​ടെ പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​രീ​ക്ഷി​ച്ച് രേ​ഖ​പ്പെ​ടു​ത്തും. ജി​ല്ല​യി​ല്‍ 800 ക​ന്നു​കു​ട്ടി​ക​ളെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തും. സം​സ്ഥാ​ന പ്ലാ​ന്‍ ബ​ജ​റ്റി​ല്‍ നി​ന്നു​ള്ള 49.68 ല​ക്ഷം രൂ​പ​യാ​ണ് 800 ക​ന്നു​കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള ആ​കെ പ​ദ്ധ​തി​വി​ഹി​തം.

ഒ​രു പ​ശു​ക്കു​ട്ടി​യെ വ​ള​ര്‍​ത്തി അ​തി​ന്‍റെ ആ​ദ്യ പ്ര​സ​വം എ​ത്തു​ന്ന​ത് വ​രെ​യു​ള്ള ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം തു​ക പ​ര​മാ​വ​ധി 30,000 രൂ​പ സ​ബ് സി​ഡി​യാ​യി ക​ര്‍​ഷ​ക​ന് ല​ഭി​ക്കും. ക്ഷീ​ര​മേ​ഖ​ല​യു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത വ​ര്‍​ധി​പ്പി​ക്കു​ക, ക​ന്നു​കാ​ലി​ക​ളു​ടെ ജ​നി​ത​ക​ഗു​ണം മെ​ച്ച​പ്പെ​ടു​ത്തു​ക, ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം ഉ​യ​ര്‍​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ രൂ​പ​ക​ല്പ​ന ചെ​യ്ത സ്പെ​ഷ​ൽ ലൈ​വ്സ്റ്റോ​ക്ക് ബ്രീ​ഡിം​ഗ് പ്രോ​ഗ്രാ​മി​നെ​യാ​ണ് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​ള്‍​പ്പെ​ടു​ത്തി ഡി​ജി​റ്റ​ല്‍ സ്പെ​ഷ​ല്‍ ലൈ​വ്സ്റ്റോ​ക്ക് ബ്രീ​ഡിം​ഗ് പ്രോ​ഗ്രാ​മാ​ക്കു​ന്ന​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Up