വഴിത്തല: ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ ഐക്യുഎസിയും റിസർച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെല്ലും സംയുക്തമായി അന്തർദേശീയ കോണ്‍ഫറൻസ് സംഘടിപ്പിച്ചു.
ബംഗളൂരു ക്രിസ്തുജയന്തി യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. അലോഷ്യസ് എഡ്വേർഡ് ഉദ്ഘാടനം ചെയ്തു.അയർലൻഡ് സ്ട്രൈക്കർ കന്പനി പ്രോജക്ട് മാനേജർ ഡോ. സുധിൻ തന്പി മുഖ്യപ്രഭാഷണം നടത്തി.
കോളജ് മാനേജർ ഫാ. പോൾ പാറക്കാട്ടേൽ സിഎംഐ, എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. എബിൻ കല്ലറയ്ക്കൽ സിഎംഐ, ഡോ. ജിൻസ് ജോർജ്, ഡോ. സോണിയ എലിസബത്ത് തോമസ് എന്നിവർ പ്രസംഗിച്ചു.
മെച്ചപ്പെട്ട ലോകത്തിനായി ബിസിനസ്, മാനേജ്മെന്റ് രീതികളിൽ സുസ്ഥിര സംയോജിപ്പിക്കൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. നാലു പാനലുകളിലായി 42 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Tags : seminar nattuvisheasham local