മാനന്തവാടി ടൗണിൽ റോഡിൽ ഓയിൽ പരന്ന ഭാഗം അഗ്നി-രക്ഷാസേന വൃത്തിയാക്കുന്നു.
മാനന്തവാടി: ജോസ് തിയേറ്റർ ജംഗ്ഷനിലും മിന്നുമണി ജംഗ്ഷന് സമീപവും കഴിഞ്ഞ ദിവസം റോഡിൽ ഓയിൽ പരന്ന് ഗതാഗത തടസം ഉണ്ടായി. ഓയിൽ ഒഴുകിയ ഭാഗത്ത് തെന്നിവീണ് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അഗ്നി-രക്ഷാസേന വെള്ളം പന്പ് ചെയ്ത് റോഡ് വൃത്തിയാക്കിയാണ് ഗതാഗത തടസം നീക്കിയത്.
Tags : Local News Nattuvishesham Wayanad