കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ റോഡിൽ ഓയിൽ വീണ ഭാഗം അഗ്നിരക്ഷാസേന കഴുകി വൃത്തിയാക്കുന്നു.
കോലഞ്ചേരി:കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പുത്തൻകുരിശ്, വട്ടക്കുഴി പാലം, കാവുംതാഴം എന്നീ സ്ഥലങ്ങളിൽ റോഡിൽ ഓയിൽ വീണ് ഗതാഗതം തടസപ്പെട്ടു. ഇരുചക്ര വാഹനങ്ങൾ തെന്നി മറിഞ്ഞതിനെ തുടർന്നു പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി ഓയിൽ നീക്കം ചെയ്തു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. മനോജ് കുമാർ സേനാംഗങ്ങളായ, എ.എം. സനൂപ്, വി.ജി. വിജിത്ത്കുമാർ, വി.പി. മിഥുൻ, എ. അനു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags : Local News Nattuvishesham Ernakulam