ഇരിങ്ങാലക്കുട: ഒളിമ്പ്യന്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുടയുടെ ടൂര്ണമെന്റ്പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡന്റും മുന്‍ സന്തോഷ് ട്രോഫി താരവുമായ എം.കെ. പ്രഹ്ലാദന്, മുന്‍ ടി.എന്‍. ദേശീയ ഫുട്ബോള്‍ താരവും ക്ലബ് സെക്രട്ടറിയുമായ എ.വി. ജോസഫ്, സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, മുന്‍ നഗരസഭ ചെയര്മാന് എംപി ജാക്സണ്, തൃശൂര്‍ ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി റോയ് കുര്യന്, ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങളും മുന്‍ സാന്തോഷ് ട്രോഫി താരങ്ങളുമായ ഇട്ടി മാത്യു, കെ.എ. തോമസ്, കെ.ജെ. ഫ്രാന്‍സിസ്, സി.പി. അശോകന്, ട്രഷറര്‍ എന്‍.കെ. സുബ്രഹ്മണ്യന്, മുന്‍ എം.ജി. സര്‍വകലാശാലാ ഫുട്ബോള്‍ താരം കെ. അജി, ഡോ. സ്റ്റാലിന് റഫേല്‍, ഡോ. അരുൺ ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Olympian nattuvisheasham local