രാജാക്കാട്: രാജകുമാരിക്കു സമീപം ഇടമറ്റത്ത് ബന്ധുക്കൾ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം ഏനാനല്ലൂർ മലേക്കുടി റോയിയുടെ മകൻ ആന്റു (27) വാണു മരിച്ചത്.
പരിക്കേറ്റ ബന്ധുക്കളായ ജെയ്സണ്‍, ജോമോന് മാത്യു, ജോസഫ്, ജോര്‍ജ് ജോസഫ്, ഷാജി എം. കുര്യൻ എന്നിവരെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കും മാറ്റി. പണിക്കൻകുടിയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം മൂന്നാർ സന്ദർശിക്കാൻ പോകവെ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
രാജകുമാരി ഇടമറ്റം ആശ്രമത്തിനു സമീപത്ത് വാഹനത്തിന്റെ നിയന്ത്രണംവിട്ട് സമീപത്തുള്ള പ്ലാവിൽ ഇടിക്കുകയായിരുന്നു. കാർ പൂർണമായി തകർന്നു. രാജാക്കാട് സിഐ വി. വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആന്റുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മരിച്ച ആന്റു ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞ് യുകെയ്ക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു. അമ്മ: റെയ്ച്ചൽ ജോസഫ് മേലുകാവ് പനച്ചിക്കാട്ട് കുടുംബാംഗം. സഹോദരങ്ങൾ: ജോപ്പൻ (നഴ്സ്, ന്യൂസിലാൻഡ്), ലാറ ട്രിസ റോയി (നഴ്സിംഗ് വിദ്യാർഥിനി).
Tags : accident nattuvisheasham local