x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടുചെ​യ്ത് മ​ട​ങ്ങി​യ ഇ​ര​ട്ട സ​ഹോ​ദ​ര​ന്മാ​രി​ൽ ഒ​രാ​ൾ ചെ​ക്ക് ഡാ​മി​ൽ വീ​ണുമ​രി​ച്ചു


Published: December 10, 2025 05:44 AM IST | Updated: December 10, 2025 05:44 AM IST

നെ​ടു​ങ്ക​ണ്ടം: ഇ​ര​ട്ട സ​ഹോ​ദ​ര​നൊ​പ്പം വോ​ട്ട് ചെ​യ്തു മ​ട​ങ്ങി​യ യു​വാ​വ് ചെ​ക്ക് ഡാ​മി​ല്‍ മു​ങ്ങി​മ​രി​ച്ചു. ക​രു​ണാ​പു​രം ചാ​ല​ക്കു​ടി​മേ​ട് കൂ​മ്പ​ന്‍​പാ​റ​യി​ല്‍ ശ്രീ​ജി​ത്ത് (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യാ​ണ് അ​പ​ക​ടം.


ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് 13-ാം വാ​ര്‍​ഡി​ല്‍ അ​പ്പാ​പ്പി​ക്ക​ട ര​ണ്ടാം ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്തശേ​ഷം സ​ഹോ​ദ​ര​ന്‍ ശ്രീ​നാ​ഥി​നൊ​പ്പം ചെ​ക്ക് ഡാ​മി​ല്‍ കു​ളി​ക്കാനിറ​ങ്ങി​യ​പ്പോ​ള്‍ കാ​ല്‍വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.


യു​വാ​വി​നെ പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. അ​ച്ഛ​ന്‍: ഷാ​ജി. അ​മ്മ: ഓ​മ​ന.

Tags : died

Recent News

Up