x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷ ബ​ഹ​ളം; അ​ജ​ണ്ടക​ൾ വാ​യി​ച്ചു തീ​ർ​ത്തു


Published: November 7, 2025 08:02 AM IST | Updated: November 7, 2025 08:02 AM IST

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് യോ​ഗം അ​ല​ങ്കോ​ല​മാ​യി. ബ​ഹ​ള​ത്തെ തു​ട​ർ​ന്ന യോ​ഗ അ​ജ​ണ്ട​ക​ൾ വാ​യി​ച്ചു തീ​ർ​ത്ത് പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് മേ​യ​ർ യോ​ഗം അ​വ​സാ​നി​പ്പി​ച്ചു.


യോ​ഗം ആ​രം​ഭി​ച്ച ഉ​ട​ൻ ത​ന്നെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ ഭ​ര​ണ​ക​ക്ഷി​യം​ഗ​ങ്ങ​ളും മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ണ്ടാ​യി. കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ക്ര​മം ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.


പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ അ​ജ​ണ്ട​ക​ൾ വാ​യി​ച്ചു തീ​ർ​ത്ത് പാ​സാ​ക്കി​യ​താ​യി പ്ര​ഖ്യാ​പി​ച്ച് യോ​ഗ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. അ​ജ​ണ്ട​ക​ൾ ച​ർ​ച്ച ചെ​യ്യാ​തെ​യും കൗ​ൺ​സി​ല​ർ​മാ​ർ ഒ​പ്പു വെ​ക്കാ​തെ​യു​മാ​ണ് യോ​ഗ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യ പി.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞു.


കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം കൈ​ക്ക​ലാ​ക്കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​ക​ൾ പു​റ​ത്തു​വ​രാ​തി​രി​ക്കാ​നും കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം കൈ​ക്ക​ലാ​ക്കു​നു​മു​ള്ള സി​പി​എം ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ല്ലാ​ത്ത അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ മു​സ്‌​ലി​ഹ് മ​ഠ​ത്തി​ൽ പ​റ​ഞ്ഞു.

Tags : local nattuvishesham meeting

Recent News

Up