ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിന്റെ ഭാഗമായുള്ള സാംസ്കാരികോത്സവത്തിൽ സംഗീതസംവിധായകൻ ഔസേപ്പച്ചന് സ്നേഹാദരംനൽകി
വികാരി ഫാ. വർഗീസ് കുത്തൂർ, നടത്തുകൈക്കാരൻ ഷോണി അക്കര എന്നിവർ ചേർന്ന് ഔസേപ്പച്ചനെ പൊന്നാടയും ഉപഹാരവുംനൽകി ആദരിച്ചു. തന്റെ സംഗീതജീവിതം ആരംഭിക്കുന്നത് ഈ ദേവാലയത്തിൽനിന്നാണെന്ന് ആദരം ഏറ്റുവാങ്ങിയശേഷം ഔസേപ്പച്ചൻ പറഞ്ഞു. ‘ദേവദൂതർക്കൊപ്പം ഔസേപ്പച്ചനും’ എന്ന പരിപാടിയിൽ ഔസേപ്പച്ചൻ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള നടന്നു. അസി.വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ, കൈക്കാരൻമാരായ ഷാജു പടിക്കല, ജോഫി ജോസ് ചിറമ്മൽ, ജെയ്സൻ പോൾ പ്ലാക്കൽ തുടങ്ങിയവർ നേതൃത്വംനൽകി.
ഒല്ലൂർ പള്ളി തിരുനാൾ:എട്ടാമിടം ഇന്ന്
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ എട്ടാമിടം ഇന്ന് ആഘോഷിക്കും. രാവിലെ ആറിനും 7.30 നും ദിവ്യബലി, നൊവേന, ലദീഞ്ഞ്. 10ന് ആഘോഷമായ ദിവ്യബലിക്കു ഫാ. ജോബ് വടക്കൻ മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. അനിൽ കോങ്കോത്ത് സന്ദേശം നൽകും. തുടർന്ന് നേർച്ചഭക്ഷണ വിതരണം. വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്കു ഫാ. പോൾ തേക്കാനത്ത് മുഖ്യകാർമികത്വം വഹിക്കും. തൃശൂർ കലാസദന്റെ ഗാനമേളയുണ്ടായിരിക്കും.
Tags : nattuvisheasham local