x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ച് അ​പ​ക​ടം; യു​വാ​വ് മ​രി​ച്ചു


Published: January 14, 2026 10:30 PM IST | Updated: January 14, 2026 10:30 PM IST

തി​രു​വ​ന​ന്ത​പു​രം: പേ​ട്ട മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. പാ​റ​ശാ​ല പ്ലാ​മൂ​ട്ടു​ക​ട ചെ​മ്മ​ണ്‍​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ​ര​ത്ത് (23) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 12ന‌ാ​യി​രു​ന്നു സം​ഭ​വം. ശ​ര​ത്തും സു​ഹൃ​ത്താ​യ സി​വി​നും യ​മ​ഹ ആ​ര്‍15 ബൈ​ക്കി​ല്‍ പേ​ട്ട​യി​ല്‍ നി​ന്ന് ആ​ന​യ​റ​യി​ലേ​ക്ക് പോ​കു​ന്ന യൂ​ടേ​ണ്‍ ഭാ​ഗ​ത്ത് തി​രി​യു​ന്ന​തി​നാ​യി നി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പി​റ​കി​ല്‍​നി​ന്നു വ​ന്ന യു​വാ​വ് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി സു​ഹൃ​ത്തു​ക്ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​റ​കി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സി​വി​ന്‍ ആ​ണ് ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്. പി​റ​കി​ലി​രു​ന്ന ശ​ര​ത്ത് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണാ​ണ് മ​രി​ച്ച​ത്.

പേ​ട്ട പോ​ലീ​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ സി​വി​ന്‍റെ കൈ​ക​ള്‍​ക്കും വാ​രി​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പി​റ​കേ​വ​ന്ന ബൈ​ക്ക് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പേ​ട്ട എ​സ്ഐ പ​റ​ഞ്ഞു.

Tags : bike accident youth dies Sarath death

Recent News

Up