വാണിയംകുളം: സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃ- ശിശു സൗഹൃദ ആശുപത്രിയായി പി.കെ. ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനീഷ്യേറ്റീവ് (എംബിഎഫ്എച്ച്ഐ) അംഗീകാരമുള്ള ആശുപത്രി വിഭാഗത്തിലാണ് ഒന്നാമതെത്തിയത്.
ജില്ലയില്‍ ഈ അംഗീകാരമുള്ള ഏക ആശുപത്രി കൂടിയാണ്. നാഷണല്‍ ഹെല്‍ത്ത് മിഷന്, കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പ്, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നാഷണല്‍ നീയോണറ്റോളജി ഫോറം കേരള, യുണിസെഫ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്, കേരള ഫെഡറേഷന് ഓഫ് ഒബ്സ്ടെട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഡി എംഇ എന്നിവര്‍ സംയുക്തമായാണ് ആശുപത്രികളെ അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.
തിരുവനന്തപുരത്തുനടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍നിന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.സി.എച്ച്. മിനി, ഡോ. അനീഷ എസ്. ജോര്‍ജ് എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.
Tags : nattuvisheasham local