x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി. ​വി​നോ​ദ്കു​മാ​ർ ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ


Published: October 31, 2025 05:58 AM IST | Updated: October 31, 2025 05:58 AM IST

ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നാ​യി കോ​ണ്‍​ഗ്ര​സി​ലെ പി. ​വി​നോ​ദ്കു​മാ​ർ ചു​മ​ത​ല​യേ​റ്റു. ഇ​തേ​ക​ക്ഷി​യി​ലെ ടി.​ജെ. ഐ​സ​ക് രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ്.

എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ വി​ട്ടു​നി​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​നോ​ദ്കു​മാ​റി​ന്‍റെ പേ​ര് ടി.​ജെ. ഐ​സ​ക് നി​ർ​ദേ​ശി​ച്ചു. മു​സ്‌​ലിം ലീ​ഗി​ലെ കെ​യെം​തൊ​ടി മു​ജീ​ബ് പി​ൻ​താ​ങ്ങി. എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ അ​ഭാ​വ​ത്തി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​ല്ല.

28 അം​ഗ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫി​ന് 15 ഉം ​എ​ൽ​ഡി​എ​ഫി​ന് 13 യും ​അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് മ​ടി​യൂ​ർ ഡി​വി​ഷ​നി​ൽ​നി​ന്നു​ള്ള വി​നോ​ദ്കു​മാ​ർ ചെ​യ​ർ​മാ​നാ​യ​ത്. ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ ന​ഗ​ര​സ​ഭ​യു​ടെ പു​രോ​ഗ​തി മു​ൻ​നി​ർ​ത്തി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.

Tags : Kalpetta Local News Nattuvishesham Wayanad

Recent News

Up