പാലക്കാട്: വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവം വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ഉപജില്ല എഇഒ രമേശ് പാറപ്പുറത്ത് അധ്യക്ഷത വഹിച്ചു. ഭാരതമാതാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനക്കൽ സിഎംഐ സ്വാഗതം പറഞ്ഞു.
ജനാർദനൻ പുതുശേരി മുഖ്യാഥിതിയായി. മരുതറോഡ് പഞ്ചായത്തംഗം എ. അബുതാഹിർ, അധ്യാപക സംഘടനാ നേതാക്കളായ എ.ജെ. ശ്രീനി, സി.കെ. പ്രീത, എം. കൃഷ്ണദാസ്, ലിന്റോ എം. വേങ്ങശേരി, ടി.കെ. അബ്ദുൾ ഷുക്കൂർ, എം.കെ. മുബാറക്, പിടിഎ പ്രസിഡന്റ് എച്ച്. ഷരീഫ്, കെ.സി.ശുഭശ്രീ എന്നിവർ പ്രസംഗിച്ചു.
Tags : Kalolsavam nattuvisheasham local