പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തിന്റെ പാലാരിവട്ടം ജംഗ്ഷനിലുള്ള നവീകരിച്ച നിത്യാരാധന ചാപ്പൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി
പാലാരിവട്ടം: പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവകയുടെ കീഴിൽ പാലാരിവട്ടം ജംഗ്ഷനിലുള്ള നവീകരിച്ച നിത്യാരാധന ചാപ്പൽ ആശീർവദിച്ചു. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ പ്രഥമ ദിവ്യബലിയർപ്പിച്ച് ആശീർവാദ കർമം നിർവഹിച്ചു. ചാപ്പലിന്റെ താക്കോൽ വികാരി ഫാ.ജോജി കുത്തുകാട്ടിന് നൽകി. ദിവസവും രാവിലെ അഞ്ച് മുതൽ രാത്രി 10 വരെ ചാപ്പൽ തുറക്കും. എല്ലാ ഞായറാഴ്ചകളിലും രാത്രി 7.15 ന് ദിവ്യബലിയർപ്പിക്കും.
Tags : Palarivattom Local News Ernakulam