ഒരു പാലിയേറ്റീവ് സെൽഫി... പാണക്കാട് മർവ ഓഡിറ്റോറിയത്തിൽ നടന്ന പാലിയേറ്റീവ് രോഗി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പാണക്കാട് മുനവറലി തങ്ങൾ സെൽഫി എടുക്കുന്നു. പി.ക
മലപ്പുറം: മലപ്പുറം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്കായി സംഗമം സംഘടിപ്പിച്ചു. പാണക്കാട് മർവ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിടപ്പുരോഗികളും വിവിധ അപകടങ്ങൾ മൂലം വീൽച്ചെയറുകളിൽ കഴിയുന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ അധ്യക്ഷത വഹിച്ചു. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മാനസിക ഉൻമേഷം നൽകുന്ന കലാപ്രകടനങ്ങൾ, മാജിക് ഷോ, ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്തു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്പോണ്സർ ചെയ്ത സ്നേഹോപഹാരങ്ങളുടെ വിതരണോദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പാലിയേറ്റീവ് വോളണ്ടിയർമാർ, കെഎച്ച്ആർഎ, നഗരസഭാ വയോമിത്രം, ആശാവർക്കർമാർ, ഡോട്ട് അക്കാഡമി, ട്രോമാകെയർ, വുമണ്‍ വേവ്സ്, വൈറ്റ് ഗാർഡ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ലയണ്‍സ് ക്ലബ് മലപ്പുറം തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി.
പി.കെ. ഫിറോസ്, ഇസ്മായിൽ വയനാട്, നഗരസഭാ മുൻ ചെയർമാൻ മുജീബ് കാടേരി, നഗരസഭാ വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് ആമിയൻ, പരി അബ്ദുൾ മജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, നഗരസഭാ കൗണ്‍സിലർമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ, നഗരസഭാ സെക്രട്ടറി കെ. സുധീർ എന്നിവർ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram