കുണ്ടറ : പേരയത്ത് പഞ്ചായത്ത് മെമ്പർക്ക് സാമൂഹ്യ വിരുദ്ധരുടെ മർദ്ദനം. പത്താം വാർഡ് മെമ്പർ രമേശനാണ് ക്രൂരമർദ്ദനമേറ്റത്. കാഞ്ഞിരകോട് പള്ളിയിലെ റാസ പേരയം ചിറഭാഗത്തു എത്തിയപ്പോൾ ചില സാമൂഹ്യവിരുദ്ധർ സ്ത്രീകളേയും കുട്ടികളേയും ശല്യം ചെയ്തത് തടയാനായി ചെന്ന മെമ്പറെ ക്രൂരമായി മർദ്ദിക്കുകയായായിരുന്നു എന്ന് ദൃക്സാഷികൾ പറഞ്ഞു.
സാരമായി പരിക്കേറ്റ രമേശനെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണ സമയത്ത് രമേശ െ ന്റ മാല മോഷണം പോയതായും പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Tags : Local News Nattuvishesham Kollam