x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വുനാ​യ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​നെ​തിരേ ന​ട​പ​ടി​ക്കൊ​രു​ങ്ങി പ​ഞ്ചാ​യ​ത്ത്

സ്വ​ന്തം ലേ​ഖ​ക​ൻ
Published: February 4, 2026 06:09 AM IST | Updated: February 4, 2026 06:09 AM IST

വി​ഴി​ഞ്ഞം: ജ​ന​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന തീ​ര​ദേശ​മാ​യ​ ക​രിം​കു​ള​ത്തെ അ​ന​ധി​കൃ​ത​ തെ​രു​വുനാ​യ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​വു​മാ​യി പ​ഞ്ചാ​യ​ത്ത്. ജ​ന​കീ​യ പ്ര​തിഷേ​ധം ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച് നാ​ട്ടു​കാ​ർ.

പ​ഞ്ചാ​യ​ത്തി​ന്‍റെ​യോ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ​യോ അ​നു​മ​തി​യി​ല്ലാ​തെ സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തു​ന്ന നാ​യ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​ണ് ജ​ന​ത്തി​ന് വി​ന​യാ​യ​ത്. മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന കേ​ന്ദ്ര​ത്തി​ൽ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നു​ള്ള തെ​രു​വു​നാ​യ​ക​ളെ കൂ​ടി എ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ശ് നം ​രൂ​ക്ഷ​മാ​യ​ത്. അ​സ​ഹ്യ​മാ​യ കു​ര​യും നാ​യ്ക്ക​ളു​ടെ ക​ടി​പി​ടി​യും ദു​ർ​ഗ​ന്ധ​വും സ​ഹി​ക്ക​വ​യ്യാ​തെ വ​ന്ന​തോ​ടെ​യാ​ണു നാ​ട്ടു​കാ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

പു​റ​ത്തു​നി​ന്നു നാ​ട്ടു​കാ​രെ പോ​ലും അ​ക​ത്തു ക​ട​ത്താ​തെ ന​ട​ത്തു​ന്ന നാ​യ​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ക​രിം​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ഷ്പം വി​ൻ​സ​ന്‍റും സെ​ക്ര​ട്ട​റി​യു മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്ഥാ​പ​നം അ​ന​ധി​കൃ​ത​മെ​ന്നു തെ​ളി​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന നാ​യ്ക്ക​ൾ​ക്കു​പ​രി വീ​ട്ടു​കാ​ർ മ​റ്റി ട​ങ്ങ​ളി​ലേ​ക്ക് മാ​റി​പ്പോ​കു​മ്പോ​ൾ സൂ​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ക്കു​ന്ന വി​ല​പി​ടി​പ്പു​ള്ള​തും ഏ​റെ അ​പ​ക​ട​കാ​രി​ക​ളു​മാ​യ വ​ള​ർ​ത്തു​നാ​യ്ക്ക​ളും ഇ​വി​ടെ​യു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ഞ്ഞി​രം​കു​ളം ഡി​വി​ഷ​ൻ അം​ഗം ഫ്രീ​ഡ സൈ​മ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യി. സി​പി​എം കോ​വ​ളം ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. അ​ജി​ത്ത്, സി​പി​ഐ കോ​വ​ളം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം.​എ​സ്. വി​ലാ​സ​ൻ, ഡി​സി​സി മെ​മ്പ​ർ പു​ഷ്പം സൈ​മ​ൺ, സി​എം​പി നേ​താ​വ് വി. ​മു​രു​ക​ൻ, ക​വി വി​നോ​ദ് വൈ​ശാ​ഖി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​നി​ൽ​കു​മാ​ർ, ബി​ജോ​യ് ഫ്രാ​ൻ​സി​സ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു, ക​രും​കു​ളം വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം ഗി​ച്ചു. ഷെ​ൽ​ട്ട​ർ അ​ട​ച്ചു​പൂ​ട്ടും വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ജ​ന​കീ​യ സ​മ​ര​സ​മി​തി നേ​താ​ക്ക​ളും പ​റ​യു​ന്നു.

Tags : nattu vishesham development center street

Recent News

Up