പന്തളം ഉപജില്ലാ സ്കൂൾ കലോത്സവം പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിർവഹിക്കുന്നു.
പന്തളം: ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. എൻഎസ്എസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹൈസ്കൂൾ, ഇംഗ്ലീഷ് മീഡിയം യുപി സ്കൂൾ എന്നിവിടങ്ങളിൽ തയാറാക്കിയ നാലു വേദികളിൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേളയുടെ ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്ര പ്രസാദ് നിർവഹിച്ചു.
മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. സിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ്, എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി, പിടിഎ പ്രസിഡന്റ് മണിക്കുട്ടൻ പിള്ള ,
ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സി. സുദർശനൻ പിള്ള, എ ഇഒ ഓഫീസ് സീനിയർ സൂപ്രണ്ട് മായ , ജനറൽ കൺവീനർ പന്തളം എൻഎസ്എസ് വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ജയറാണി, സ്വീകരണ കമ്മിറ്റി കൺവീനർ വിഭു നാരായൺ എന്നിവർ പ്രസംഗിച്ചു .