x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ ഭാ​ഗ​മാ​കാ​ന്‍ "പാ​ന്ത​ര്‍ സി​എ​ഫ്ടി' ക്രാ​ഷ് ഫ​യ​ര്‍ ടെ​ന്‍​ഡ​റു​ക​ള്‍


Published: February 16, 2026 06:39 AM IST | Updated: February 16, 2026 06:39 AM IST

അന്താരാഷ്ട്ര വിമാനത്താവളത്തിൽപു​തു​താ​യി ക​മ്മീ​ഷ​ന്‍ ചെ​യ്ത പാ​ന്ത​ര്‍ സി​എ​ഫ്ടി ക്രാ​ഷ് ഫ​യ​ര്‍ ടെ​ന്‍​ഡ​റു​ക​ള്‍.

വ​ലി​യ​തു​റ: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് ശ​ക്തി​പ​ക​രാ​ന്‍ മൂ​ന്ന് ആ​ധു​നി​ക പാ​ന്ത​ര്‍ സി​എ​ഫ്ടി ക്രാ​ഷ് ഫ​യ​ര്‍ ടെ​ന്‍​ഡ​റു​ക​ള്‍ എ​ത്തി.
റോ​സ​ന്‍​ബോ​വ​ര്‍ നി​ര്‍​മി​ത​മാ​യ ആ​ധു​നി​ക പാ​ന്ത​ര്‍ സി​എ​ഫ്ടി ക്രാ​ഷ് ഫ​യ​ര്‍ ടെ​ന്‍​ഡ​റു​ക​ള്‍ ല​ഭ്യ​മാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ര്‍ ക്രാ​ഫ്റ്റ് റെ​സ്‌​ക്യൂ ആ​ന്‍​ഡ് ഫ​യ​ര്‍​ഫൈ​റ്റിം​ഗ് (എ​ആ​ര്‍​എ​ഫ്എ​ഫ്) വി​ഭാ​ഗം കൂ​ടു​ത​ല്‍ ക​രു​ത്തു​റ്റ​താ​യി.

700 എ​ച്ച്പി എ​ന്‍​ജി​ന്‍ ക​രു​ത്തേ​കു​ന്ന ഓ​രോ വാ​ഹ​ന​ത്തി​നും 30 സെ​ക്ക​ന്‍​ഡി​നു​ള്ളി​ല്‍ മ​ണി​യ്ക്കൂ​റി​ല്‍ 80 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത കൈ​വ​രി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ല്‍. അ​തി​നാ​ല്‍​ത​ന്നെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം വ​ള​രെ വേ​ഗം സാ​ധ്യ​മാ​കും. ഓ​രോ ടെ​ന്‍​ഡ​റി​ലും 12500 ലി​റ്റ​ര്‍ വെ​ള്ളം, 1500 ലി​റ്റ​ര്‍ ഫോം, 250 ​കി​ലോ​ഗ്രാം ഡ്രൈ ​കെ​മി​ക്ക​ല്‍ പൗ​ഡ​ര്‍ എ​ന്നി​വ സം​ഭ​രി​ക്കാ​ന്‍ സാ​ധി​ക്കും. ഇ​തി​നാ​ല്‍​ത​ന്നെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ശ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നു​ള​ള കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.

എ​എ​എ​ച്ച്എ​ല്‍ സി​ഇ​ഒ (എ​യ്‌​റോ) അം​ബ​ര്‍ ദു​ബെ, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ചീ​ഫ് എ​യ​ര്‍​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ രാ​ഹു​ല്‍ ഭ​ട്‌​കോ​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പു​തി​യ ഫ​യ​ര്‍ ഡെ​ന്‍റു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ക​ര്‍​മം നി​ര്‍​വ​ഹി​ച്ച​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up