പറപ്പൂക്കര: പതിനാറാം ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പറപ്പൂക്കര സെന്റ് ജോണ്‍ നെപുംസ്യാൻ ഫൊറോന പള്ളിയിൽ നടക്കുന്ന ബൈബിൾ കണ്‍വൻഷനു തുടക്കമായി. ആഘോഷമായ ദിവ്യബലിക്കുശേഷം രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഫാ. ജിൻസ് ചീങ്കല്ലേൽ, ഫാ. നോബിൾ തോട്ടത്തിൽ എന്നിവരുടെ ടീമാണു കണ്‍വൻഷനു നേതൃത്വം നൽകുന്നത്.
ദിവസവും വൈകീട്ട് അഞ്ചുമുതൽ മുതൽ 9.30വരെയാണ് കൺവൻഷൻ. സമാപനദിനമായ 21 ന് ജൂബിലി ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭവനരഹിതർക്കായി ഒരുക്കുന്ന ഭവനങ്ങൾക്കുള്ള തറക്കല്ലിന്റെ വെഞ്ചരിപ്പ് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കും.
വികാരി ഫാ. റാഫേൽ പഞ്ഞിക്കാരൻ, സഹവികാരി ഫാ. ആൽബിൻ പുതുശേരി, കൈക്കാരന്മാരായ സിജോ പൊന്തോക്കൻ, റെജിൻ പാലത്തിങ്കൽ, ആന്റോപുല്ലോക്കാരൻ, ജനറൽ കണ്‍വീനർ ഗ്ലെയ്സൻ ആലപ്പാട്ട്, കേന്ദ്രസമിതി പ്രസിഡന്റ് ജോസ് പനങ്കുളത്തുകാരൻ, സെക്രട്ടറി സൈമണ്‍ പുതുപ്പള്ളിപ്പറന്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്.
Tags : nattu vishesham Bible Convention