x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​റ്റ്ബോ​ളി​ൽ പ​രി​യാ​പു​ര​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം


Published: February 11, 2026 01:23 AM IST | Updated: February 11, 2026 01:23 AM IST

​ജി​ല്ലാ മി​നി നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ൽ കി​രീ​ടം ചൂ​ടി​യ പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി, സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ കാ​യി​ക താ​ര​ങ്ങ​

അ​ങ്ങാ​ടി​പ്പു​റം: ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്ന ജി​ല്ലാ മി​നി നെ​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​രി​യാ​പു​ര​ത്തി​ന് ഇ​ര​ട്ട​ക്കി​രീ​ടം. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും ജി​ല്ലാ നെ​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും (സ്കോ​ർ: 8 - 3) പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും (സ്കോ​ർ: 7 - 4) ചു​ങ്ക​ത്ത​റ മാ​ർ​ത്തോ​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നെ ഫൈ​ന​ലി​ൽ തോ​ൽ​പ്പി​ച്ചാ​ണ് ഫാ​ത്തി​മ യു​പി സ്കൂ​ളി​ലെ​യും സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ​യും താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന പ​രി​യാ​പു​രം ടീം ​കി​രീ​ടം ചൂ​ടി​യ​ത്.

വി​ജ​യി​ച്ച മു​ഴു​വ​ൻ ടീ​മം​ഗ​ങ്ങ​ളും പ​രി​യാ​പു​രം മ​രി​യ​ൻ സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ലെ താ​ര​ങ്ങ​ളാ​ണ്. ആ​രോ​ണ്‍ അ​ജീ​ഷ് (ക്യാ​പ്റ്റ​ൻ), സു​മി​ത്ത് ശ​ങ്ക​ർ, സാ​വി​യോ ജോ​ഷി, കെ.​ മു​ഹ​മ്മ​ദ് റ​യ്യാ​ൻ, ആ​ൽ​ബ​ർ​ട്ട് ജെ​റി​ൻ, കെ.​ മു​ഹ​മ്മ​ദ് ഫ​സ​ൽ, ജോ​ണ്‍ മ​രി​യ വി​യാ​നി, കെ​വി​ൻ ജോ​ബ് അ​ല​ക്സ്, സാ​വി​യോ റെ​ന്നി​ച്ച​ൻ എ​ന്നി​വ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും എ​യ്ഞ്ച​ൽ സു​നീ​ഷ് (ക്യാ​പ്റ്റ​ൻ), ല​യോ​ണ വി​നോ​ജ്, സി.​ വി​സ്മ​യ, ശ്രീ​ചി​ത്ര, കെ.​ കൃ​ഷ്ണ​പ്രി​യ, ആ​ഗ്ന സി​ബി, നീ​സ എ​ബി, ആ​യി​ഷ അ​ൻ​ഹ, ബ്ല​സ് തെ​രേ​സ് ഇ.​ ജോ​ളി എ​ന്നി​വ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലും പ​രി​യാ​പു​ര​ത്തി​നാ​യി ജ​ഴ്സി​യ​ണി​ഞ്ഞു.

മാ​ർ​ത്തോ​മ കോ​ള​ജ് കാ​യി​കവി​ഭാ​ഗം മേ​ധാ​വി പി.​കെ.​ രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്. സി​ബി, അ​ഖി​ൽ ആ​ന്‍റ​ണി, പി.​ നി​ഖി​ൽ, ഒ.​എ.​ മ​റി​യാ​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up