x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യ​ർ വി​ല​ക്കി​യ പാ​ർ​ക്കിം​ഗ് ഫീ​സ് വീ​ണ്ടും ഈ​ടാ​ക്കു​ന്നെ​ന്നു പ​രാ​തി


Published: January 7, 2026 02:16 AM IST | Updated: January 7, 2026 02:16 AM IST

തൃ​ശൂ​ർ: കു​ട്ട​നെ​ല്ലൂ​ർ ഹൈ​ലൈ​റ്റ് മാ​ളി​ൽ വീ​ണ്ടും പാ​ർ​ക്കിം​ഗ് ഫീ​സ് ഈ​ടാ​ക്കു​ന്നെ​ന്നു പ​രാ​തി. 15 മി​നി​റ്റ് പാ​ർ​ക്ക് ചെ​യ്യാ​ൻ ബൈ​ക്കി​ന് 15 രൂ​പ ഈ​ടാ​ക്കു​ന്നെ​ന്നാ​ണു പ​രാ​തി. കാ​റു​ക​ൾ​ക്കും മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ നി​ര​ക്കു​ണ്ടെ​ന്നും നി​ര​വ​ധി​പ്പേ​ർ പ​റ​ഞ്ഞു. മു​ൻ​മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നേ​രി​ട്ടെ​ത്തി നി​ർ​ത്ത​ലാ​ക്കി​യ ഫീ​സ് പി​രി​വാ​ണ് പു​തു​വ​ത്സ​ര​ത്തി​ൽ വീ​ണ്ടും ആ​രം​ഭി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ളു​മാ​യി പ്ര​വേ​ശി​ച്ചു​ക​ഴി​യു​ന്പോ​ഴാ​ണ് ഇ​ക്കാ​ര്യം അ​റി​യു​ന്ന​ത്. പാ​ർ​ക്കിം​ഗ് ഫീ​സ് കൊ​ടു​ക്കാ​തെ പു​റ​ത്തേ​ക്കു ക​ട​ത്തി​വി​ടു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. മാ​ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തു പാ​ർ​ക്കിം​ഗ് ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളി​ല്ലെ​ന്നും പ​റ​യു​ന്നു.
മാ​ളി​ൽ പി​രി​വു ന​ട​ക്കു​ന്നെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു മു​ൻ​മേ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നേ​രി​ട്ടെ​ത്തി​യാ​ണ് മാ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​യ​മം ലം​ഘി​ച്ച് പ​ണം​വാ​ങ്ങി പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്നെ​ന്നു ക​ണ്ടെ​ത്തി​യ​തോ​ടെ പാ​ടി​ല്ലെ​ന്നു വി​ല​ക്കു​ക​യും പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ൾ തു​റ​ന്നു​വി​ടു​ക​യും ചെ​യ്തു. ഇ​നി പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ച്ചാ​ൽ മാ​ൾ പൂ​ട്ടി​ക്കു​മെ​ന്നും അ​ന്നു മു​ൻ​മേ​യ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​വ്
അ​നു​മ​തി ഇ​ല്ലാ​തെ

തൃ​ശൂ​ർ: കു​ട്ട​നെ​ല്ലൂ​ർ ഹൈ​ലൈ​റ്റ് മാ​ളി​ൽ വീ​ണ്ടും പാ​ർ​ക്കിം​ഗ് ഫീ​സ് പി​രി​ക്കാ​ൻ ആ​രം​ഭി​ച്ച​തു കോ​ർ​പ​റേ​ഷ​ൻ അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ ഇ​ന്നു സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കു​മെ​ന്നും ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

Tags : Parking fees suspended nattuvishasham local news

Recent News

Up