x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ട്ടി​കു​ന്ന് ഭാ​ഗ​ത്തെ പാ​ർ​ക്കിം​ഗ് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു


Published: February 4, 2026 12:33 AM IST | Updated: February 4, 2026 12:33 AM IST

ഇ​രി​ട്ടി-കൂ​ട്ടു​പു​ഴ റോ​ഡി​ൽ ഇ​രി​ട്ടികു​ന്ന് ഭാ​ഗ​ത്തെ നി​ല​വി​ലെ പാ​ർ​ക്കിം​ഗ്.

ഇ​രി​ട്ടി: ഇ​രി​ട്ടി-കൂ​ട്ടു​പു​ഴ റോ​ഡി​ൽ ഇ​രി​ട്ടി​കു​ന്ന് ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ തോ​ന്നും പോ​ലെ നി​ർ​ത്തി​യി​ടു​ന്ന​ത് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ റോ​ഡി​ൽ ഇ​രി​ട്ടികു​ന്നി​ന് താ​ഴ്ഭാ​ഗ​ത്ത് ഇ​രി​ട്ടി പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് വ​ലു​തും ചെ​റു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ തോ​ന്നും​പോ​ലെ പാ​ർ​ക്ക് ചെ​യ്യു​ന്ന​താ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​ത്.

പാ​ർ​ക്കിം​ഗ് സ്ഥ​ല​മി​ല്ലാ​ത്ത ബു​ദ്ധി​മു​ട്ടു​ന്ന ഇ​രി​ട്ടി ടൗ​ണി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വ​സ​മാ​യി​രു​ന്ന പാ​ർ​ക്കിം​ഗ് മേ​ഖ​ല‍​യി​ൽ ഇ​പ്പോ​ൾ വ​ലി​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം നി​ർ​ത്തി​യി​ടു​ന്ന​താ​ണ് അ​പ​ക​ടഭീ​ഷ​ണി​ക്ക് കാ​ര​ണം. ഇ​രി​ട്ടി പാ​ല​ത്തി​നോ​ട് ചേ​ർ​ന്നും ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. 20 ല​ധി​കം ചെ​റി​യ വാ​ഹ​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ള്ള സ്ഥ​ല​ത്ത് വലിയ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​തോ​ടെ ട്രാ​ഫി​ക് ബ്ലോ​ക്ക് ഉ​ൾ​പ്പെ​ടെ രൂ​പ​പ്പെ​ടു​ന്ന​തും നി​ത്യ സം​ഭ​വ​മാ​ണ്. പോ​ലീ​സി​നും ഇ​ത് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

പേ ​പാ​ർ​ക്കിം​ഗും
നോ ​പാ​ർ​ക്കിം​ഗും
ന​ട​പ്പാ​ക്ക​ണം

പാ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഇ​വി​ടെ പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണം എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ക​യും പാ​ല​ത്തി​ന് സ​മീ​പം നോ ​പാ​ർ​ക്കിം​ഗ് ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽ ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടും.

പേ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കി​യാ​ൽ ഇ​രി​ട്ടി ടൗ​ണി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ടൗ​ണി​ൽ പോ​യി തി​രി​കെ​ പോ​കാ​ൻ ക​ഴി​യും. ഇ​തോ​ടെ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​കു​ക​യും റോ​ഡ് അ​പ​ക​ട​ങ്ങ​ൾ കു​റ​യും. ഇ​തി​നാ​യി പാ​യം പ​ഞ്ചാ​യ​ത്തും പോ​ലീ​സും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​ടി​യ​ന്തര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നം ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.

Tags : Parking nattuvishesham local news

Recent News

Up