x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ലി​ന​ടി​യി​ൽ ക​ണ്ടെ​യ്‌​ന​റി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി; എം​എ​സ്‌സി ​എ​ൽ​സ മൂ​ന്ന് ക​പ്പ​ലി​ലേതെന്നു സം​ശ​യം


Published: November 13, 2025 06:34 AM IST | Updated: November 13, 2025 06:34 AM IST

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞ​ത്തുനി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ൽ ക​ട​ലി​ൽ മു​ങ്ങി​യ എം​എ​സ് സി ​എ​ൽ​സ മൂ​ന്ന് എ​ന്ന ക​പ്പ​ലി​ലേ​തെ​ന്നു ക​രു​തു​ന്ന ക​ണ്ടെ​യ്‌​ന​റി​ന്‍റെ ഭാ​ഗം കോ​വ​ളം ക​ട​ലി​ന്‍റെ അ​ടിത്ത​ട്ടി​ൽ ക​ണ്ടെ​ത്തി.


കോ​വ​ളം അ​ശോ​ക ബീ​ച്ചി​ന​ടു​ത്ത് ചി​പ്പി തൊ​ഴി​ലാ​ളി​ക​ളാ​ണു തീ​ര​ത്ത് നി​ന്ന് 150 മീ​റ്റ​റോ​ളം ഉ​ൾ​ക്ക​ട​ലി​ൽ ഏ​ക​ദേശം ​ആ​റു മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ ക​ണ്ടെ​യ്ന​ർ ഭാ​ഗം കി​ട​ക്കു​ന്ന​താ​യ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. തുട​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് മ​റൈ​ൻ ലൈ​ഫ്, സ്‌​കൂ​ബാ കൊ​ച്ചി​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ര​ണ്ടു ദി​വ​സ​ത്തെ തെരച്ചി​ലി​നൊ​ടു​വി​ലാ​ണ് കോ​വ​ളം അ​ശോ​കാ ബീ​ച്ചി​ൽ മു​ക്കം മ​ല​യു​ടെ തു​ട​ർ​ച്ച​യാ​യി ക​ട​ലി​ന​ടി​യി​ലു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ൾ ക്കി​ട​യി​ൽ മ​ണ്ണി​ൽ പു​ത​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​യ്‌​ന​റി​ന്‍റെ ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ മേയ് 25നു ​ക​പ്പ​ൽ മു​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​ട​ലി​ന​ടിയി​ൽ ക​ണ്ടെ​യ്‌​ന​റി​ന്‍റെ ഭാ​ഗം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ ക​ണ്ടെ​ത്തി​യ ഭാ​ഗ​ത്തിനു മൂ​ന്നുമീ​റ്റ​ർ നീ​ള​വും 2.45 മീ​റ്റ​ർ വീ​തി​യും ഏ​റ്റ​വും ഉ​യ​ർ​ന്ന ഭാ​ഗ​ത്തി​ന് ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​വും ഉ​ണ്ടെ​്നു സ്കൂ​ബാ ടീം ​അ​റി​യി​ച്ചു. ടിഡിഎച്ച്ഒ 99 1951 (5) എ​ന്ന​താ​ണ് ക​ണ്ട​യ്ന‌​റി​ലെ ന​മ്പ​ർ. ഇ​ത് എംഎസ്​സി എ​ൽ​സ​യു​ടെ ക​ണ്ടെയ്ന​റി​ന്‍റെ ഭാ​ഗ​മാ​ണോ എ​ന്നും എ​ന്തു​ത​രം വ​സ്തു​ക്ക​ളാ​ണ് ഈ ​കണ്ടെയ്‌ന​റി​ലു​ണ്ടാ​യി​രു​ന്ന​തെന്നും ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ഫ്ര​ണ്ട്സ് മ​റൈ​ൻ ലൈ​ഫ് ചീ​ഫ് കോ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.


കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം, ക​ന്യാ​കു​മാ​രി ജി​ല്ല​ക​ളി​ലെ ക​ട ലി​ൽ നൂ​റോ​ളം പാ​റ​പ്പാ​രു​ക​ൾ ഇ​തി​നോ​ട​കം എ​ഫ്എം​എ​ൽ ഡോ​ക്യു​മെ​ന്‍റ് ചെ​യ്തി​ട്ടു​ണ്ട്. അ​ത്ത​രം പാ​രു​ക​ൾ കേ​ന്ദ്രീ​ക​രി ച്ച് ​തി​ര​ച്ചി​ൽ ന​ട​ത്തി​യാ​ൽ എംഎ​സ്‌സി ​എ​ൽ​സ മൂന്നി​ന്‍റെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ക​ണ്ടെത്താ​ൻ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.


എ​ന്നാ​ൽ കോ​വ​ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത് കാ​ലി ക​ണ്ടെ​യ്ന​ർ എ​ന്ന് ഫി​ഷ​റീ​സ് വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ൽ​സാ -3 യി​ൽ ഉ​ണ്ടാ​യി​രു​ന്ന 640 ഓ​ളം ക​ണ്ടെ​യ്ന​റു​ക​ളി​ൽ വ​ള​രെ കു​റ​ച്ച് എ​ണ്ണം മാ​ത്ര​മാ​ണ് ക​ര​ക്ക​ടി​ഞ്ഞ​ത്. ബാ​ക്കി​യു​ള്ള​വ എ​ന്താ​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കും ഇതുവരെ വിവരമില്ല.

Tags : local nattuvishesham container

Recent News

Up