x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രു​മ​ല തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ആരംഭിച്ചു


Published: November 2, 2025 06:08 AM IST | Updated: November 2, 2025 06:08 AM IST

പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ​രു​മ​ല തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര.

പു​ന​ലൂ​ർ : പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാമ​ത് ഓ​ർ​മ പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യു​ടെ​യും യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തിെന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന പ​രു​മ​ല തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ഇന്നലെ ആ​രം​ഭി​ച്ചു.

ഇ​ട​വ​ക വി​കാ​രി സാ​ജ​ൻ തോ​മ​സ്, മു​ൻ വി​കാ​രി അ​നി​ൽ ബേ​ബി, ട്ര​സ്റ്റി ജി. ​കു​ഞ്ഞ​പ്പ​ൻ, സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​ർ​ജ്, ക​ൺ​വീ​ന​ർ​മാ​രാ​യ ജി​ജി ജേ​ക്ക​ബ്, ഫെ​ബി​ൻ കു​ഞ്ഞ​പ്പ​ൻ, അ​നീ​ഷ് പൊ​ന്ന​ച്ച​ൻ, ജെ​യിം​സ്, ജോ​സ​ഫ് ചാ​ക്കോ, ജി​നോ കെ. ​ജോ​സ്, സി​ജി അ​നി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

രാ​വി​ലെ 6.15 ന് ​ചെ​മ്മ​ന്തൂ​ർ സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ പ​ള്ളി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര പ​ന്ത​ളം, ചെ​ങ്ങ​ന്നൂ​ർ വ​ഴി ഇ​ന്ന് വൈ​കു​ന്നേ​രം പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി​യു​ടെ ക​ബ​റി​ങ്ക​ൽ എ​ത്തി​ച്ചേ​രും.

Tags : Parumala Local News Kollam Nattuvishesham

Recent News

Up