മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന എസ്പിസി പാസിംഗ് ഔട്ട് പരേഡ്.
ചെറുതോണി: മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സാബു മാത്യു അഭിവാദ്യം സ്വീകരിച്ചു.
ചടങ്ങിൽ എസ്പിസി നോഡൽ ഓഫീസർ ഇമ്മാനുവൽ പോൾ, ഡിവൈഎസ്പി രാജൻ കെ. അരമന, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ വടക്കേൽ, മുരിക്കാശേരി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.എം. സന്തോഷ്, എസ്പിസി പ്രോജക്ട് എഡിഎൻഒ എസ്.ആർ. സുരേഷ് ബാബു, എസ്ഐ കെ.ഡി. മണിയൻ, സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോൾ മാത്യു, പിടിഎ പ്രസിഡന്റ് ജെയ്സൺ കെ. ആന്റണി, ഗാർഡിയൻസ് എസ്പിസി പ്രസിഡന്റ് വി.ജെ. തങ്കച്ചൻ, സജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷിനോയി കുര്യൻ, അഖില ടോം, ഡിഐമാരായ ജോബിൻ ജയിംസ്, എം.സി. മിനു എന്നിവർ നേതൃത്വം നൽകി.
Tags : Passing out nattuvishesham local news