x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡ്: ടൈം​ലൈ​ന്‍ നി​ശ്ച​യി​ക്ക​ണ​മെ​ന്ന്


Published: February 8, 2026 05:56 AM IST | Updated: February 8, 2026 05:56 AM IST

പ​ദ​യാ​ത്ര പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

ജ​ന​കീ​യ ക​ര്‍​മ സ​മി​തി ചു​ര​ത്തി​ല്‍ പ​ദ​യാ​ത്ര ന​ട​ത്തി

ക​ല്‍​പ്പ​റ്റ: പ​ടി​ഞ്ഞാ​റ​ത്ത​റ-​പു​ഴി​ത്തോ​ട് ചു​രം ബ​ദ​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​ന് ടൈം ​ലൈ​ന്‍ നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ. ബ​ദ​ല്‍​പാ​ത നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ന് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ​ജീ​വ ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് ജ​ന​കീ​യ ക​ര്‍​മ സ​മി​തി താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ന​ട​ത്തി​യ പ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ല​ക്കി​ടി​യി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സം വ​യ​നാ​ട്-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ല്‍ യാ​ത്ര​ക്കാ​രെ ഗ​തി​കേ​ടി​ലാ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബ​ദ​ല്‍ പാ​ത​ക​ള്‍ അ​നി​വാ​ര്യ​ത​യാ​ണ്. പ​രി​ഗ​ണ​ന​യി​ലു​ള്ള ബ​ദ​ല്‍ പാ​ത​ക​ളി​ല്‍ പ​ടി​ഞ്ഞാ​റ​ത്ത​റ-​പൂ​ഴി​ത്തോ​ട് റോ​ഡി​ന് പ്രാ​മു​ഖ്യം ന​ല്‍​ക​ണം.

ഈ ​പാ​ത​യു​ടെ നി​ര്‍​മാ​ണം 1994ല്‍ ​തു​ട​ങ്ങി​യ​താ​ണ്. 70 ശ​ത​മാ​നം പ്ര​വൃ​ത്തി ന​ട​ത്തി. വ​ന​ത്തി​ലൂ​ടെ 8.25 കി​ലോ​മീ​റ്റ​ര്‍ പാ​ത നി​ര്‍​മി​ക്കു​ന്ന​തി​ന് ഭൂ​മി വി​ട്ടു​കി​ട്ടാ​ത്ത​താ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന് മു​ഖ്യ ത​ട​സം. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​ന്‍ സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​ര്‍ ത​യാ​റാ​ക​ണം. പൂ​ഴി​ത്തോ​ട് ബ​ദ​ല്‍ പാ​ത​യു​ടെ അ​ന്തി​മ ഡി​പി​ആ​ര്‍ വേ​ഗ​ത്തി​ല്‍ ത​യാ​റാ​ക്കി പാ​രി​സ്ഥി​തി​ക അ​നു​മ​തി​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ചി​പ്പി​ലി​ത്തോ​ട്-​മ​രു​തി​ലാ​വ്-​ത​ളി​പ്പു​ഴ ചു​രം ബൈ​പാ​സ് നി​ര്‍​മാ​ണ​ത്തി​ന് അ​ധി​കാ​രി​ക​ള്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.

ജ​ന​കീ​യ ക​ര്‍​മ​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ​കു​ന്ത​ള ഷ​ണ്‍​മു​ഖ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​മ​ര​ശേ​രി ചു​രം ബ​ദ​ല്‍ പാ​ത​യാ​യി 30 വ​ര്‍​ഷം മു​മ്പ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച പ​ടി​ഞ്ഞാ​റ​ത്ത-​പൂ​ഴി​ത്തോ​ട് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​നം മാ​റി​മാ​റി ഭ​രി​ച്ച മു​ന്ന​ണി​ക​ള്‍ പൂ​ഴി​ത്തോ​ട് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ ത​ട​സ​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തി​യി​ല്ല. റോ​ഡ് പ്ര​വൃ​ത്തി​ക്ക് വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​ന് 2016നു ​ശേ​ഷം സം​സ്ഥാ​ന​ത്തു​നി​ന്ന് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് ഒ​രു ക​ത്തു​പോ​ലും പോ​യി​ല്ല. റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട വ​ന​ഭൂ​മി​ക്കു​പ​ക​രം 104 ഏ​ക്ക​ര്‍ സ്ഥ​ലം പ​ഞ്ചാ​യ​ത്തു​ക​ള്‍ വ​നം​വ​കു​പ്പി​ന് കൈ​മാ​റി​യ​താ​ണ്.

ജ​ന​കീ​യ ക​ര്‍​മ​സ​മി​തി ദീ​ര്‍​ഘ​കാ​ല​മാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​ര​മാ​ണ് പാ​ത​യു​ടെ ഇ​ന്‍​വ​സ്റ്റി​ഗേ​ഷ​ന്‍ സാ​ധ്യ​മാ​ക്കി​യ​ത്. ഇ​ന്‍​വ​സ്റ്റി​ഗേ​ഷ​ന്‍ ന​ട​ത്തി മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് പ്രാ​ഥ​മി​ക ഡി​പി​ആ​ര്‍ ത​യാ​റാ​ക്കി​യ​ത്. ഇ​തി​നു മു​ക​ളി​ല്‍ അ​ധി​കാ​രി​ക​ള്‍ അ​ട​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ക​ര്‍​മ​സ​മി​തി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്ന് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു. പ​ടി​ഞ്ഞാ​റ​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. അ​സ്മ, റാ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി, ക​ര്‍​മ​സ​മി​തി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ക​മ​ല്‍ ജോ​സ​ഫ്, സെ​ക്ര​ട്ട​റി വി.​കെ. പ്ര​കാ​ശ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

150 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത പ​ദ​യാ​ത്ര ഇ​ന്ന​ലെ രാ​വി​ലെ 11.50 ഓ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. പ​ദ്മ​ശ്രീ ചെ​റു​വ​യ​ല്‍ രാ​മ​ന്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ചി​പ്പി​ലി​ത്തോ​ടി​ല്‍ ഭ​ക്ഷ​ണ​ത്തി​നും വി​ശ്ര​മ​ത്തി​നും​ശേ​ഷ​മാ​ണ് പ​ദ​യാ​ത്രാം​ഗ​ങ്ങ​ള്‍ സ​മാ​പ​ന​സ്ഥ​ല​മാ​യ അ​ടി​വാ​ര​ത്ത് എ​ത്തി​യ​ത്. ചു​രം ബ​ദ​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നും ഡി​പി​ആ​ര്‍ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ടി​വാ​ര​ത്ത് കോ​ഴി​ക്കോ​ട് ജ​ന​കീ​യ ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ത്യ​ഗ്ര​ഹം ന​ട​ന്നു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ജു താ​ന്നി​ക്കാ​ക്കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ജ​ന​കീ​യ ക​ര്‍​മ സ​മി​തി ക​ണ്‍​വീ​ന​ര്‍ മാ​ത്യു പേ​ഴ​ത്തി​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ക്കി​ട്ട​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ.​കെ. ജോ​ണ്‍​സ​ണ്‍ പ്ര​സം​ഗി​ച്ചു. പ​ദ​യാ​ത്ര അ​ടി​വാ​ര​ത്ത് എ​ത്തി​യ മു​റ​യ്ക്കാ​ണ് സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് പൊ​തു​സ​മ്മേ​ള​നം ന​ട​ന്നു.

Tags : Local News Nattuvishesham Wayanad

Recent News

Up