x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​റ്റ​പ്പ​ള്ളി വ​ള​വി​ലെ സു​ര​ക്ഷ​യ്ക്കാ​യി ഒ​പ്പു​ശേ​ഖ​ര​ണ​വും സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ജ​ന​കീ​യ​സ​മി​തി


Published: February 6, 2026 07:39 AM IST | Updated: February 6, 2026 07:39 AM IST

മാ​ലോം: മ​ല​യോ​ര ഹൈ​വേ​യി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യി മാ​റി​യ മ​റ്റ​പ്പ​ള്ളി വ​ള​വി​ൽ മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ജ​ന​കീ​യ സ​മി​തി.

ഇ​തി​നാ​യി നാ​ട്ടു​കാ​രി​ൽ നി​ന്നും ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി സ​ർ​ക്കാ​രി​ലേ​ക്ക് ഭീ​മ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കും.ഏ​റ്റ​വു​മൊ​ടു​വി​ൽ ക​ഴി​ഞ്ഞ ന​വം​ബ​ർ 29 നു​ണ്ടാ​യ ബ​സ് അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ജി​ല്ലാ ക​ള​ക്ട​റും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ​യും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഡി​സം​ബ​ർ ര​ണ്ടി​ന് കെ​ആ​ർ​എ​ഫ്ബി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്ക് അ​യ​ച്ച നി​ർ​ദേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളി​തു​വ​രെ​യാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ത്ത​തി​ൽ ജ​ന​കീ​യ സ​മി​തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ മാ​ത്യു മ​റ്റ​പ്പ​ള്ളി വ​ള​വി​ൽ പ​ല​ത​വ​ണ​യു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷി​യാ​യ സ​മീ​പ​വാ​സി സോ​ഫി​യ വ​ട​യാ​റ്റി​ലി​ൽ നി​ന്ന് ഭീ​മ​ഹ​ർ​ജി​യ്ക്കാ​യി ആ​ദ്യ ഒ​പ്പ് സ്വീ​ക​രി​ച്ചു.
ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ ജെ​ന്നി ത​യ്യി​ൽ, കെ.​എ​സ്. ര​മ​ണി, ബി​നീ​ഷ് വ​ള്ളി​ക്ക​ട​വ്, ഷാ​ജി നെ​ടു​മ​രു​തും​ചാ​ലി​ൽ, ജ​യ്സ​ൺ മ​റ്റ​പ്പ​ള്ളി, ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി, സ​ജി വ​ള്ളോ​പ്പ​ള്ളി, ജോ​ഷി മ​റ്റ​പ്പ​ള്ളി, ജോ​യി മാ​ര​ടി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Tags : nattu vishesham Committee protest events

Recent News

Up