ചാത്തന്നൂരിൽ സമരസമിതി സംഘടിപ്പിച്ച ജനകീയ സംഗമം ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി ഉദ്ഘാടനം ചെയ്യുന്നു.
ചാത്തന്നൂർ: അശാസ്ത്രിയമായ മൺ ഉയരപ്പാതകൾ ഒഴിവാക്കി തൂണുകളിൽ പാത നിർമിക്കണമെന്ന ജനകീയ ആവശ്യം ഉയർത്തി ചാത്തന്നൂരിൽ ജനകീയ സമര സംഗമം നടന്നു. സംയുക്ത സമരസമിതി ജനറൽ കൺവീനറും ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഒ.മഹേശ്വരി ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി.രാജശേഖരൻ അധ്യക്ഷത വഹിച്ചു.
സമരസമിതി നൽകിയ നിവേദനത്തെ തു ടർന്ന് ചാത്തന്നൂരിൽ മണ്ണ് പരിശോധന തുടർന്ന് വരുന്നു. ഇതിന്റെ ഫലം പൂർണമായും ലഭ്യമാകുന്നതിന് മൂന്നു മാസം വേണ്ടിവരുമെന്ന് ദേശീയ പാതഅഥോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ ചാത്തന്നൂരിൽ മുപ്പത്തിയൊൻപത് ദിവസമായി നടന്നു വരുന്ന പ്രതിഷേധ ജ്വാല തെളിക്കൽ സമരം താൽക്കാലികമായി അവസാനിപ്പിക്കുവാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.
Tags : Local News Nattuvishesham Kollam