x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധിപ്ര​തി​മ​ ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കാ​ൻ നി​വേ​ദ​നം


Published: January 7, 2026 06:06 AM IST | Updated: January 7, 2026 06:06 AM IST


മ​ഞ്ചേ​രി: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ന​വീ​ക​രി​ച്ച് സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്ത്.
മ​ഞ്ചേ​രി ന​ഗ​ര​സ​ഭാ ടൗ​ണ്‍ഹാ​ൾ പ​രി​സ​ര​ത്ത് കാ​ല​പ്പ​ഴ​ക്കം കാ​ര​ണം ശോ​ച​നീ​യാ​വ​സ്ഥ​യി​ലു​ള്ള ഗാ​ന്ധിപ്ര​തി​മ ന​വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന് നി​വേ​ദ​നം ന​ൽ​കി. തു​ട​ർ​ച്ച​യാ​യി വെ​യി​ലും മ​ഴ​യു​മേ​റ്റ് ലോ​ഹ നി​ർ​മി​ത​മാ​യ പ്ര​തി​മ മ​ങ്ങു​​യസാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ൽ, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ മു​ജീ​ബ് മു​ട്ടി​പ്പാ​ലം, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ഷി​ഫ് മേ​ലാ​ക്കം, ആ​ഷി​ക് ന​റു​ക​ര, സി​യാ​ദ് വ​ല്ലാ​ഞ്ചി​റ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Tags : nattu vishesham renovate and preserve Gandhi statue

Recent News

Up