x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് "ഷീ​ ബ​സ് ’അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​ക്ക് നി​വേ​ദ​നം


Published: February 20, 2026 05:39 AM IST | Updated: February 20, 2026 05:39 AM IST

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ "​ഷീ​ ബ​സ്’ പ​ദ്ധ​തി​യി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വി. ​റി​നി​ഷ, മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് നി​വ

മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന "ഷീ​ ബ​സ്’ പ​ദ്ധ​തി​യി​ലേ​ക്ക് കെഎ​സ്ആ​ർ​ടി​സി ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ വി. ​റി​നി​ഷ, മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കി. മ​ല​പ്പു​റം കെഎ​സ്ആ​ർ​ടി​സി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു നി​വേ​ദ​നം ന​ൽ​കി​യ​ത്.

മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ത്യേ​ക​മാ​യി സ​ർ​വീ​സ് ന​ട​ത്താ​നു​ദേ​ശി​ക്കു​ന്ന ബ​സാ​ണ് "ഷീ​ ബ​സ്’. വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ജോ​ലി ചെ​യ്യു​ന്ന വ​നി​ത​ക​ൾ​ക്കും സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കും സൗ​ജ​ന്യ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ അ​റി​യി​ച്ചു.

ന​ഗ​ര​സ​ഭ സാ​ന്പ​ത്തി​ക പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. കൂ​ടാ​തെ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് സ്വ​കാ​ര്യ ബ​സു​ക​ൾ പ്ര​വേ​ശി​ക്കാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യം പ​രി​ഹ​രി​ച്ച് സ്വ​കാ​ര്യ ബ​സു​ക​ളും കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ആ​ർ​ടി​ഒ​യ്ക്ക് മ​ന്ത്രി ച​ട​ങ്ങി​ൽ ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി.

കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന് മ​ഞ്ചേ​രി ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ് ബേ ​ന​വീ​ക​രി​ക്കു​ക​യും ഫു​ട്പാ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ ആ​വ​ശ്യ​ത്തോ​ടും മ​ന്ത്രി അ​നു​കൂ​ല പ്ര​തി​ക​ര​ണം അ​റി​യി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up