എടക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പ്രിയങ്ക ഗാന്ധി എംപി നിർവഹിക്കുന്നു.
എടക്കര: എടക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച ഫിസിയോതെറാപ്പി സെന്ററിന്റെ ഉദ്ഘാടനം പ്രിയങ്കഗാന്ധി എംപി നിർവഹിച്ചു. രാഹുൽ ഗാന്ധി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഫിസിയോതെറാപ്പി സെന്റർ സ്ഥാപിച്ചത്. ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എംഎൽഎ അധ്യക്ഷത വഹിച്ചു.
പി.വി. അബ്ദുൾ വഹാബ് എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജെയിംസ്, വൈസ് പ്രസിഡന്റ് കെ. ആയിഷക്കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ കബീർ പനോളി, സിന്ധു പ്രകാശ്, ഫസിൻ മുജീബ്, മെഡിക്കൽ ഓഫീസർ ഡോ. കെ.എം. അമീൻ ഫൈസൽ എന്നിവർ പ്രസംഗിച്ചു.