x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് വാ​ർ​ഷി​ക പൊ​തു​യോ​ഗം നടത്തി


Published: February 16, 2026 04:36 AM IST | Updated: February 16, 2026 04:36 AM IST

മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗം ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ലി​നെ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പ

വാ​ഴ​ക്കു​ളം: ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി.​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ, പാ​യി​പ്ര പ​ഞ്ചാ​യ​ത്തം​ഗം ഇ.​ജെ. ന​ജീ​ബ്, ആ​വോ​ലി പ​ഞ്ചാ​യ​ത്തം​ഗം ര​മ്യ ലി​യോ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ജെ​യി​ൻ യൂ​ണി​വേ​ഴ്സി​റ്റി ഡ​യ​റ​ക്ട​ർ ടോം ​ജോ​സ​ഫ്, റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത എ​ൻ​സി​സി കേ​ഡ​റ്റ് മു​ഹ​മ്മ​ദ് നി​യാ​സ് എ​ന്നി​വ​ർ​ക്ക് മെ​മ​ന്‍റോ ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​രേ​യും ക​ഴി​ഞ്ഞ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​വ​രേ​യും യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി ജോ​സ് വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷൈ​ജി ജോ​സ​ഫ്, ട്ര​ഷ​റ​ർ ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മാ​ത്യു ജോ​സ​ഫ്, ജി​മ്മി ജോ​ർ​ജ്, ഷൈ​ൻ ജോ​ൺ, ജ​യ്സ​ൺ ജോ​സ്, സാ​ല​സ് അ​ല​ക്സ്, വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി ഭാ​ര​വാ​ഹി​ക​ളാ​യ എം.​പി. തോ​മ​സ്, സി​ജോ ജോ​ർ​ജ്, ഡി​ബി​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Ernakulam

Recent News

Up