പിറവം: ഒരാഴ്ച മുമ്പ് പാഴൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു.
എരുമേലി ഒഴക്കനാട് വാർഡിൽ കാരിത്തോട് ചരുവിൽ വീട്ടിൽ എബിൻ ഫിലിപ്പ് (23) ആണ് മരിച്ചത്. പാഴൂര്‍ അമ്പലപ്പടിയിലായിരുന്നു അപകടം.
ബൈക്ക് ഓടിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി പുളിമാവ് കൊന്നയ്ക്കൽ ആല്വിന് അലക്സ് ജോര്‍ജ് (24) തത്ക്ഷണം മരിച്ചിരുന്നു. എബിന് കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്.
ഇരുവരും ഇടപ്പള്ളിയിലെ ഗ്രാഫിക് ഡിസൈൻ സ്ഥാപനത്തിൽ ജോലിക്കാരായിരുന്നു. ക്രിസ്മസ് അവധി കഴിഞ്ഞ് ബൈക്കില്‍ ജോലി സ്ഥലത്തേക്ക് പോകവെയാണ് അപകടത്തിൽപ്പെട്ടത്.